ഇന്നത്തെ കാലത്ത് ഏതൊരു മനുഷ്യനും ഏറ്റവും ആവശ്യമുള്ള കാര്യങ്ങളിൽ ഒന്നായി സ്മാർട്ട്ഫോണുകൾ മാറിയിരിക്കുകയാണ്. രാവിലെ എണീക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ സ്മാർട്ട്ഫോണുകൾ ശരീരത്തോട് ചേർന്നെന്ന പോലെയാണ് ഉപയോഗിക്കുന്നത്. രാത്രിയിൽ സ്മാർട്ട്ഫോണുകൾ ശരീരത്തിന് തൊട്ടരുകിൽ വെച്ച് ഉറങ്ങുന്നവരും കുറവല്ല. എന്നാൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഈ ശീലം കാരണമാകും.
സെൽഫോനിൽ നിന്നുള്ള റേഡിയേഷൻ മൈക്രോവേവ് അവനിൽ നിന്നും വരുന്ന റേദിയേഷന് തുല്യമാണ്. അർബുദമടക്കമുള്ളവയ്ക്ക് ഇത് കാരണമാകും. ഫോണിൽ നിന്നുള്ള എൽഇഡി ലൈറ്റ് മെലാടോണിൻ്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും സിർക്കാഡിയൻ റിഥത്തെയടക്കം ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടമാകുന്നതിനും ഇത് കാരണമാകും.