Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്; സജീവ രോഗികള്‍ 2000ലേക്ക് കടക്കുന്നു

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്; സജീവ രോഗികള്‍ 2000ലേക്ക് കടക്കുന്നു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ഫെബ്രുവരി 2023 (13:12 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്. സജീവ രോഗികള്‍ 2000ലേക്ക് കടക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സജീവ രോഗികളുടെ എണ്ണം 1935 ആണ്. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് കാരണം ഒരു മരണമാണ് സ്ഥിരീകരിച്ചത്. ഛണ്ഡിഗഢിലാണ് മരണം.
 
അതേസമയം ഗുരുഗ്രാമില്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മ മകനെ മൂന്നുവര്‍ഷം പൂട്ടിയിട്ടു. ഗുരു ഗ്രാമിലെ ചക്കര്‍പൂരിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി ചക്കരപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വിവരം ലോകം അറിയുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ എന്‍ജിനീയറാണ് ഭര്‍ത്താവ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ശിശുക്ഷേമ വകുപ്പ് അംഗങ്ങള്‍ എന്നിവര്‍ അടങ്ങിയ സംഘം വാതില്‍ തകര്‍ത്താണ് വയസ്സുകാരനായ കുട്ടിയെ രക്ഷപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം!