Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്

മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 8 മെയ് 2023 (13:03 IST)
മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. തെറ്റായ ജീവിതശൈലിയും വായുമലിനീകരണവും മൂലമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് രോഗമുണ്ടാകുന്നത്. ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് ദിവസവും ക്രോണിക് ഇന്‍ഫ്‌ളമേറ്ററി ലംഗ്‌സ് ഡിസീസ് മൂലം ആറുപേര്‍ മരണപ്പെടുന്നതെന്ന വിവരമുള്ളത്. 
 
2016നു 2021നും ഇടയില്‍ 14396 പേരാണ് COPD മൂലം ജീവന്‍ നഷ്ടപ്പെട്ടത്. വര്‍ഷവും ശരാശരി 2399 പേരാണ് മരണപ്പെടുന്നത്. കൊവിഡ് വന്നതിനു ശേഷം മരണ നിരക്കും കൂടി. പുകവലിയും വായുമലിനീകരണവുമാണ് പ്രധാന കാരണങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈലിൽ മണിക്കൂറുകൾ സംസാരിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കാൻ സാധ്യതയെന്ന് പഠനം