ദിവസേന കാപ്പി കുടിക്കുന്ന ശിലമുള്ളവരാണ് നമ്മളിൽ കൂടുതൽ പേരും. കാപ്പിയും ചായയുമെല്ലാം നമ്മുടെ ജീവിതശൈലിയുടെ തന്നെ ഭാഗമാണ്. ഊർജവും ഉൻമേഷവും തരുന്ന കാപ്പി കൂടുതൽ ആരോഗ്യകരമാക്കാൻ അൽപം ശുദ്ധമായ വെളിച്ചെണ്ണ ചേർത്താൽ മതി എന്നാണ് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.
കാപ്പിയിൽ ശുദ്ധമായ വെളിച്ചെണ്ണകൂടി ചേരുന്നതോടെ പോഷക ഗുണങ്ങൾ വർധിക്കുന്നു. ശരീരത്തിന് ഊർജവും ഉന്മേഷവും നൽകാൻ മാത്രമല്ല ശരീരത്തിന് നല്ല രോഗ പ്രതിരോധ ശേഷി നൽകുന്നതിനും ഇത് സഹായിക്കും. ശരീരത്തിൽനിന്നും കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും വെളിച്ചെണ്ണ ചേർത്ത കാപ്പി നല്ലതാണ്. ഇതുവഴി രക്തസമ്മർദ്ദം നിയത്രിക്കുകയും മികച്ച ഹൃദയാരോഗ്യവും ഉറപ്പുവരുത്തുകയും ചെയ്യാം.
പ്രമേഹത്തെ അകറ്റാനുള്ള ഏറ്റവും നല്ല ഒരു മാർഗം കൂടിയാണിത്. കാപ്പിയിൽ വെളിച്ചെണ്ണകൂടി ചേരുന്നതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായി നിലനിർത്താൻ ഇതിന് കഴിവ് ലഭിക്കുന്നു. പ്രമേഹം വരുന്നതിനുള്ള സാധ്യതയും കപ്പിയിൽ വെളിച്ചെണ്ണ ചേർത്ത് കുടിക്കുന്നതിലൂടെ കുറക്കാനാകും.