Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എല്ലിന് ബലം വേണമെങ്കില്‍ എന്തൊക്കെ കഴിക്കണം ?

എല്ലിന് ബലം വേണമെങ്കില്‍ എന്തൊക്കെ കഴിക്കണം ?
, ബുധന്‍, 20 ഫെബ്രുവരി 2019 (12:51 IST)
ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ലഭ്യമായില്ലെങ്കില്‍ എല്ലുകളുടെ ആരോഗ്യം കുറയും. ശാരീരികമായ ചില പ്രശ്‌നങ്ങളും ഇതിനു കാരണമാകാം. വൈറ്റമിൻ ഡിയുടെ കുറവാണ് അസ്ഥി വേദനകൾക്കു പ്രധാന കാരണം.

സ്‌ത്രീകളെ പോലെ പുരുഷന്മാരെയും ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ അസ്ഥികള്‍ക്ക് കരുത്ത് കൈവരും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള ആഹാര രീതിയാണ് ഏറ്റവും നല്ലത്.

ഇലക്കറികൾ, ചെറുമത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ബ്രക്കോളി, കോളിഫ്‌ളവർ, ബീൻസ് മുതലായവയും എല്ലുകള്‍ക്ക് കൂടുതല്‍ ആരോഗ്യം നല്‍കും.

പാൽ, മുട്ട, സോയാബീൻ, പയറുവർഗങ്ങൾ, മുളപ്പിച്ച ചെറുപയർ എന്നിവ എല്ലുകള്‍ക്ക് ശക്തി പകരാന്‍ ഉത്തമമാണ്. മുതിര്‍ന്നവര്‍ അമിതമായ രീതിയില്‍ പാലും മുട്ടയും കഴിക്കാന്‍ ശ്രമിക്കരുത്. കൊളസ്ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്‍സ് വേണമെങ്കില്‍ ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി, പങ്കാളി റെഡി; വശീകരിക്കാന്‍ ലൗസിങ്ക് എത്തുന്നു