ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒരു ചെറു ധാന്യമാണ് റാഗി. പ്രമേഹരോഗികളും മറ്റും റാഗികൊണ്ടുള്ള പലഹാരങ്ങളും പൊടിയും ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ റാഗി സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കിടയില്‍ എല്ലുകള്‍ക്ക് ദൗര്‍ബല്യം സംഭവിക്കാറുണ്ട്. 100 ഗ്രാം റാഗിയില്‍ 344 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിനെ സഹായിക്കുന്നു. എല്ലുതേയ്മാനം, സന്ധിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാവാന്‍ ഇത് സഹായിക്കുന്നു.
കൂടാതെ റാഗിയില്‍ അയണ്‍ അടങ്ങിയിരിക്കുന്നു. ഇത് അനീമിയയ്ക്ക് നല്ലതാണ്. സ്ത്രീകളില്‍ മുലപ്പാലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും റാഗി സഹായിക്കുന്നു. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു ഇത് പ്രായധിക്യം സംഭവിക്കാതെ ചെറുക്കുന്നു. മുടിയുടെ ആരോഗ്യത്തിനും റാഗി വളരെ നല്ലതാണ്. ഇതിനെല്ലാം പുറമെ വിറ്റാമിന്‍ സി,ഇ,ബി എന്നിവയും റാഗിയിലുണ്ട്. പ്രോട്ടീനുകളും ഫൈബറുകളും റാഗിയിലുണ്ട്.