സാധാരണ ആപ്പിളിനേക്കാളും ഗ്രീൻ ആപ്പിൾ കഴിക്കാൻ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. ആരോഗ്യ കാര്യത്തിലും ഇത് സാധാരണ ആപ്പിളിനെക്കാൾ മുന്നിൽ നിൽക്കും എന്ന് പറയാം. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെയും ജീവകം സിയുടെയും കലവറയാണ് ഗ്രീൻ ആപ്പിൾ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല.
പ്രമേഹ രോഗികൾക്ക് ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണ് ഗ്രീൻ ആപ്പിൾ എന്നു തന്നെ പറയാം. രക്തത്തിലെ ഗ്ലൂക്കോസിനെ കൃത്യമായ അളവിൽ നിലനിർത്താൻ പ്രത്യേക കഴിവ് ഗ്രീൻ ആപ്പിളിനുണ്ട്. ഗ്രീൻ ആപ്പിൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശീലമാക്കിയാൽ പിന്നീട് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിൽ പേടി വേണ്ട.
രക്തക്കുഴലിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നിക്കം ചെയ്ത് ഗ്രീൻ ആപ്പിൾ ഹൃദയാരോഗ്യം സംരക്ഷിക്കും. ധാരാളാം ആന്റീ ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് നല്ല രോഗ പ്രതിരോധ ശേഷി നൽകുകയും. ചർമ്മത്തിന് എപ്പോഴും യുവത്വം സമ്മാനിക്കുകയും ചെയ്യും. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും.