കുടവയര്‍ ഉണ്ടാകാന്‍ പലകാരണങ്ങള്‍ കാണാം. സാധാണയായി ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഇത്തരമൊരു പ്രശ്‌നം കാണുന്നത്. വ്യായാമക്കുറവാണ് പ്രധാന കാരണം. വയറില്‍ കൊഴുപ്പ് അടിയുന്നതാണ് കുടവയര്‍. പോഷകഗുണമുള്ള ആഹാരം കഴിക്കാതെ വെറും ചോറുമാത്രം കഴിച്ചാലും കുടവയര്‍ ഉണ്ടാകാം.
കുടവയര്‍ മൂലം ഫാറ്റി ലിവര്‍ ഉണ്ടാകാം. ഇത് കരള്‍വീക്കം, സിറോസിസ് തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്‌നമായിമാറും. സ്ത്രീകളില്‍ പ്രായമാകുമ്പോള്‍ ഈസ്ട്രജന്റെ കുറവുകൊണ്ടും കുടവയര്‍ ഉണ്ടാകും. അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും പഞ്ചസാരയുടെ അളവ് കുറച്ച് പച്ചക്കറികളും പോഷകാഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കുടവയര്‍ കുറയ്ക്കാം.