Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അർബുദത്തിനും ഹൃദ്രോഗത്തിനും സാധ്യത; ഇ സിഗരറ്റിന്റെ അപകടവശങ്ങള്‍ എന്തെല്ലാ ?

അർബുദത്തിനും ഹൃദ്രോഗത്തിനും സാധ്യത; ഇ സിഗരറ്റിന്റെ അപകടവശങ്ങള്‍ എന്തെല്ലാ ?
, ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (18:11 IST)
രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇവയുമായി നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കെല്ലാം നിരോധനം വന്നു.

ഒരുവര്‍ഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വന്നത്. എന്നാല്‍, എന്താണ് ഇ സിഗരറ്റ് എന്ന് പലര്‍ക്കും അറിയില്ല. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇ സിഗരിറ്റിനെ ആശ്രയിച്ചിരുന്നത്. ഇവരില്‍ പുരുഷന്മാരെ പോലെ സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ട്.

നിക്കോട്ടിന്‍ അടങ്ങിയ സിഗരറ്റില്‍ നിന്നും മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് ഭൂരിഭാഗം പേരും ഇ സിഗരറ്റില്‍ ആശ്രയം കണ്ടെത്തിയത്. എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണിതെന്ന് പലര്‍ക്കും അറിയില്ല.

അർബുദത്തിനും ഹൃദ്രോഗത്തിനും വരെ കാരണമാകുന്ന ഒന്നാണ് ഇ സിഗരറ്റിന്റെ ഉപയോഗം. കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ സിഗരറ്റ് വേപ്പറുകളിൽ അടങ്ങിയിട്ടുണ്ട്. ഓർമക്കുറവ്, ശ്വാസകോശ രോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകുന്നതിനൊപ്പം തലച്ചോറിന്റെ പ്രവർത്തനത്തെ ദുര്‍ബലപ്പെടുത്താ‍നും ഈ ശീലം കാരണമാകുന്നു.

ഇ സിഗരറ്റ് പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ഡിഎൻഎഘടകങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ ഇ സിഗരറ്റ് പതിവാക്കിയാല്‍ കുഞ്ഞിന്റെ വളർച്ച മുരടിക്കും.

ഇ സിഗരറ്റ് പുകവലിയെ ഒരിക്കലും  കുറയ്‌ക്കില്ല. പുക വലിക്കാനുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഇവര്‍ ചെയ്യുക. കൂടാതെ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ വലിക്കാൻ ഇ സിഗരറ്റ് ഉപയോഗിച്ചുവരുന്നതും സാധാരണമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറുതേ പണം കളയണ്ട, മേക്കപ്പ് റിമൂവർ ഇനി വീട്ടിലുമുണ്ടാക്കാം !