Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കടലാസില്‍ പൊതിഞ്ഞാണോ പലഹാരം കഴിക്കാറുള്ളത് ? എങ്കില്‍ ശ്രദ്ധിക്കണം !

നിങ്ങള്‍ കടലാസില്‍ പൊതിഞ്ഞ് പലഹാരം കഴിക്കാറുണ്ടോ?

കടലാസില്‍ പൊതിഞ്ഞാണോ പലഹാരം കഴിക്കാറുള്ളത് ? എങ്കില്‍ ശ്രദ്ധിക്കണം !
, വ്യാഴം, 3 ഓഗസ്റ്റ് 2017 (11:41 IST)
നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളിലെ ചായക്കടകളിലും മറ്റുമെല്ലാം പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുന്നത് പതിവു കാഴ്ചയാണ്. എണ്ണമയം കൂടുതലുള്ള ആഹാരങ്ങള്‍ പത്രത്താളുകളില്‍ തുടച്ചും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇതൊന്നും വലിയ ഒരു പ്രശ്‌നമായി ആരും കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ അത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.   
 
ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഹാര സാധനങ്ങള്‍ അച്ചടിച്ച കടലാസില്‍ പൊതിയുന്ന സമയത്ത്, ആ കടലാസിലുള്ള ഈയം പുറത്ത് വരുകയാണ് ചെയ്യുക. ഈ ഈയവും ആഹാരത്തിനോടൊപ്പം നമ്മുടെ ശരീരത്തില്‍ പ്രവേശിക്കും. ഇത് കഴിക്കുന്നത് ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്യുമെന്നും അവര്‍ പറയുന്നു.
 
ഈയം ശരീരത്തില്‍ പ്രവേശിക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, മറവി, അലസത, പെരുമാറ്റവൈകല്യം, ചിന്തശേഷിക്കുറവ് എന്നിവയ്ക്കും കാരണമാകും. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം. പലഹാരങ്ങള്‍ കടലാസില്‍ പൊതിയുന്നത് മാത്രമല്ല, കടലാസുകൊണ്ട് മൂടി വയ്ക്കുന്നതും കടലാസിന്റെ മുകളില്‍ വയ്ക്കുന്നതും കടലാസില്‍ കൈ തുടയ്ക്കുന്നതും അപകടമാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരഭാരമാണോ പ്രശനം? വിഷമിക്കേണ്ട ചെറുനാരങ്ങ നിങ്ങളെ സഹായിക്കും !