Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ പ്രസവിക്കുമ്പോള്‍ പിതാക്കളില്‍ പത്തില്‍ ഒരാള്‍ക്ക് ഡിപ്രഷനുണ്ടാകാന്‍ സാധ്യത കൂടുതല്‍

ഭാര്യ പ്രസവിക്കുമ്പോള്‍ പിതാക്കളില്‍ പത്തില്‍ ഒരാള്‍ക്ക് ഡിപ്രഷനുണ്ടാകാന്‍ സാധ്യത കൂടുതല്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 ജൂണ്‍ 2022 (13:16 IST)
ഭാര്യ പ്രസവിക്കുമ്പോള്‍ പത്തില്‍ ഒരു പിതാവിന് ഉണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല, കുഞ്ഞുജനിക്കുന്ന കാലത്ത് പിതാവിനും മൂഡ് ചെയിഞ്ചും ഉത്കണ്ഠയും ഡിപ്രഷനുമൊക്കെ ഉണ്ടാകാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. പിതാക്കളില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ മൂഡ് വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് ഈയടുത്ത് ആസ്‌ട്രേലിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. പത്തുപേരില്‍ ഒരാള്‍ക്ക് ഇത് ഡിപ്രഷനിലേക്കും നയിക്കാം. 
 
ഡിപ്രഷന്‍ അഥവാ വിഷാദാവസ്ഥ രണ്ടുവര്‍ഷമായി ചെറുപ്പക്കാര്‍ക്കിടയില്‍ സാധാരണമായി കാണുകയാണ്. കൊവിഡാണ് പ്രധാനകാരണം. രോഗഭയം, സാമ്പത്തികമായ ഉത്കണ്ഠ തുടങ്ങി പലകാരണങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് കരുതാം. ഇനി കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വിഷാദമായ മൂഡ് ഉണ്ടാകാം. സ്ത്രീകളില്‍ പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദത്തെയാണ് പോസ്റ്റുപാര്‍ടെം ഡിപ്രഷന്‍ എന്നു പറയുന്നത്. പക്ഷെ ഇത് പലരും ശ്രദ്ധിക്കാറില്ല. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കാം. കുഞ്ഞിനെ അപായപ്പെടുത്താനും മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട മാതാവ് ചിലപ്പോള്‍ ശ്രമിച്ചേക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രസവാനന്തര ഡിപ്രഷന്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും വരാം! ഡോക്ടര്‍ രജേഷ് വെബ്ദുനിയയോട് സംസാരിക്കുന്നു