Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വെറും വയറ്റില്‍ ചായ കുടിക്കുന്നത് നല്ലതാണോ?

ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്‌നമുണ്ടാകാം. ഈ പ്രശ്‌നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പതിവാകാം

വെറും വയറ്റില്‍ ചായ കുടിക്കുന്നത് നല്ലതാണോ?
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (12:15 IST)
രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. പലരുടേയും ദിനചര്യയുടെ ഭാഗമാണ് രാവിലെ വെറുംവയറ്റിലുള്ള ചായ കുടി. എന്നാല്‍, ഇത് അത്ര നല്ല ശീലമല്ല. രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. 
 
രാവിലെ എഴുന്നേറ്റാല്‍ വെറും വയറ്റില്‍ കുടിക്കേണ്ടത് വെള്ളമാണ്. വളരെ സാവധാനത്തില്‍ വേണം ഏറ്റവും ചുരുങ്ങിയത് മൂന്ന് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍. ഇത് ശരീരത്തിനു ഗുണം ചെയ്യും. ശരീരത്തിന്റെ മെറ്റാബോളിസം ശരിയായ രീതിയിലാക്കാന്‍ വെറുംവയറ്റിലുള്ള വെള്ളം കുടി സഹായിക്കും. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തിനു അത്ര നല്ലതല്ല. കഫീന്റെ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. 
 
ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. കഫീനിന്റെ അളവ് കൂടാന്‍ ഈ ശീലം ഇടയാക്കുന്നു. അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂര്‍ണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
 
ചായയിലൂടെ അധികംപേരും ആരോഗ്യത്തിനെതിരെ നേരിടുന്ന വെല്ലുവിളി, പഞ്ചസാരയുടെ ഉപയോഗമാണ്. പരമാവധി ഒരു സ്പൂണ്‍ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയില്‍ ഉപയോഗിക്കാവൂ. അതും ദിവസത്തില്‍ രണ്ട് തവണ മാത്രം. അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പഞ്ചസാര ഡയറ്റില്‍ നിന്ന് ഏത് വിധേനയും വെട്ടിക്കുറയ്ക്കുന്നതാണ് ഉത്തമം.
 
ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്‌നമുണ്ടാകാം. ഈ പ്രശ്‌നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടയ്ക്കിടെ ചായ കുടിക്കുന്ന സ്വഭാവമുണ്ടോ? നിര്‍ത്തുന്നതാണ് ആരോഗ്യത്തിനു നല്ലത് !