Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊതുക് അപകടകാരി; കടി കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

കൊതുക് അപകടകാരി; കടി കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ജൂണ്‍ 2023 (12:15 IST)
കൊതുക് അപകടകാരിയാണ്. വീടും പരിസരവും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ ഡെങ്കിപ്പനി, സിക പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാം. കൊതുകിന്റെ ഉറവിട നശീകരണം അതുകൊണ്ടുതന്നെ ഉറപ്പാക്കേണ്ടതാണ്. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. വീടിന്റെ അകത്തെ ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ ട്രേ തുടങ്ങി പ്രത്യേകം ശ്രദ്ധിക്കണം.
 
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്. മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പാഴ് വസ്തുക്കളില്‍ മഴവെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആക്രി സാധനങ്ങള്‍ മഴനനയാതിരിക്കാന്‍ മേല്‍ക്കൂര ഉണ്ടായിരിക്കണം. നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകളിലും മറ്റുമുള്ള വെള്ളം അടച്ച് സൂക്ഷിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോറിന് പകരം ചപ്പാത്തി കഴിച്ചാല്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് കരുതുന്നവരാണോ നിങ്ങള്‍? എങ്കില്‍ തെറ്റി ! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍