Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അറിഞ്ഞോളൂ... താരന്‍ മൂലം മുടി കൊഴിയില്ല; അതിനു കാരണം മറ്റുചിലതാണ് !

താരന്‍ അലട്ടുന്നുവോ?

അറിഞ്ഞോളൂ... താരന്‍ മൂലം മുടി കൊഴിയില്ല; അതിനു കാരണം മറ്റുചിലതാണ് !
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (12:21 IST)
തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍.  ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിഞ്നു പോയേക്കും.
 
അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍ തലയില്‍ ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകും. നല്ലയിനം ഷാമ്പൂകള്‍ ഉപയോഗിക്കുന്നത് താരന്‍ മാറാന്‍ സഹായകമാണ്. താരന്‍ എന്നത് പേന്‍ പോലെ ഒരു ജീവി അല്ലെന്നും മനസിലാക്കേണ്ടതുണ്ട്. പൊതുവെ കരുതപ്പെടുന്നതു പോലെ താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ല.
 
സെബോറിക് ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ്, ഫംഗസ് ബാധ എന്നിവയും അമിതമയായി മൃതകോശങ്ങള്‍ കൊഴിയുന്നതിന് കാരണമാകാം. ചിലര്‍ക്ക് താരന്‍ ബാധിക്കുന്നത് മാനസിക വിഷമങ്ങള്‍ക്ക് കാരണമാകുന്നതായി കാണാറുണ്ട്. ത്വക്കിന്‍റെ പുറംഭാഗത്ത് നിരന്തരം കോശവിഭജനം നടന്ന് കൊണ്ടിരിക്കും. മൃത കോശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍, ഈ കോശങ്ങള്‍ തീരെ ചെറുതായതിനാല്‍ കണ്ണില്‍ പെടില്ല. 
 
അതേസമയം, ചില ഘട്ടങ്ങളില്‍ അമിതമായി മൃത കോശങ്ങള്‍ പുറന്തള്ളപ്പെടും. താരന്‍ ബാധിച്ചിട്ടുള്ളവരില്‍ രണ്ട് മുതല്‍ ഏഴ് ദിവസം കൊണ്ട് കോശങ്ങള്‍ പുറന്തള്ളപ്പെടാം. സാധാരാണ അവസ്ഥകളില്‍ ഒരു മാസം കൊണ്ടാകും ഇത് സംഭവിക്കുക. ത്വക്കില്‍ നിന്ന് പുറപ്പെടുവിക്കുന്ന സേബം അധികമാകുമ്പൊളും ത്വക്കിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലവും വ്യക്തിപരമായ പ്രത്യേകതകള്‍ മൂലവുമാണ് താരന്‍ ഉണ്ടാകുന്നത്.  
 
താരന്‍ നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ദിവസവും ഷാമ്പൂ ചെയ്യുന്നത് പ്രയോജനം ചെയ്യും. ഫംഗസ് വിരുദ്ധ ഷാമ്പൂ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് ഗുണമുണ്ടാകും. കീറ്റോകിനോസോള്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് ഫംഗസ് ബാധ ചെറുക്കാന്‍ നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭധാരണം വേഗത്തിലാക്കുന്ന പഴം ഏതെന്നറിയാമോ ?; തിരിച്ചറിയണം ‘അമേരിക്കന്‍ സ്വദേശി’യായ പൈനാപ്പിളിന്റെ ഗുണങ്ങള്‍