Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യയില്‍ ഓരോ വര്‍ഷവും കാന്‍സര്‍ ബാധിതരാകുന്നത് 75000ത്തോളം കുട്ടികള്‍; കുട്ടികളെ ബാധിക്കുന്ന പ്രധാന കാന്‍സര്‍ ഇതാണ്

ഇന്ത്യയില്‍ ഓരോ വര്‍ഷവും കാന്‍സര്‍ ബാധിതരാകുന്നത് 75000ത്തോളം കുട്ടികള്‍; കുട്ടികളെ ബാധിക്കുന്ന പ്രധാന കാന്‍സര്‍ ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ജൂണ്‍ 2023 (14:59 IST)
99ശതമാനം കാന്‍സറുകളും മുതിര്‍ന്നവരിലാണ് വരുന്നത്. അതേസമയം 285 കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരോ വര്‍ഷവും 75000തോളം കുട്ടികള്‍ കാന്‍സര്‍ ബാധിതരാകുന്നുണ്ട്. 
 
കുട്ടികളിലുണ്ടാകുന്ന കാന്‍സറിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഇല്ല. കുട്ടികളിലുണ്ടാകുന്ന കാന്‍സറുകളില്‍ 30ശതമാനവും ലുക്കീമിയ ആണ്. 
കുട്ടികളില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട രോഗമാണ് കാന്‍സര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിലെ കാന്‍സര്‍ ബാധിതരായി കുട്ടികളില്‍ 20ശതമാനവും ഇന്ത്യയിലാണ്. കൂട്ടികളില്‍ സാധാരണയുണ്ടാകുന്ന കാന്‍സര്‍ ലുക്കീമിയ ആണ്. കാന്‍സര്‍ ബാധിതരായ കുട്ടികളില്‍ ഏകദേശം 33 ശതമാനവും ലുക്കീമിയ ആണ്. 20 ശതമാനം ബ്രെയിന്‍ ട്യൂമര്‍ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധാരാളം എണ്ണയടങ്ങിയ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക