Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പിസിഒഡി : പ്രതിവിധികൾ എന്തെല്ലാം

പിസിഒഡി : പ്രതിവിധികൾ എന്തെല്ലാം
, ഞായര്‍, 2 ജൂലൈ 2023 (20:50 IST)
ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പിസിഒഡി എന്ന പോളി സിസ്റ്റിക് ഓവറി സിൻഡ്രോം. സ്ത്രീകളിൽ 70 ശതമാനം പേരിലും വന്ധ്യതയ്ക്ക് കാരണമാകുന്നത് പിസിഒഡി കാരണമാണെന്ന് പഠനങ്ങൾ പറയുന്നു. പിസിഒഡി ബാധിച്ചവർക്ക്  ആർത്തവക്രമം തെറ്റിയാകും വരിക.  ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന രോഗാവസ്ഥ
 
 സ്ത്രീകളുടെ അണ്ഡാശയത്തെയും പ്രത്യുൽപ്പാദന അവയവങ്ങളെയും സാരമായി ബാധിക്കുന്ന രോഗമാണ് പിസിഒഡി. മൂന്ന് ഘടകങ്ങള്‍ കൊണ്ടാണ് പ്രധാനമായും പിസിഒഡി വരിക.
ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍,ഹോര്‍മോണ്‍ അസുന്തലിതാവസ്ഥ, അണ്ഡോത്പാദന കുറവിന്റെ ഭാഗമായി അണ്ഡാശയത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകള്‍. ഈ കുമിളകൾ സ്‌കാനിലൂടെ മാത്രമെ കണ്ടുപിടിക്കാനാകു. സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാകുന്നത് അണ്ഡോത്പാദനക്കുറവിൻ്റെ ഭാഗമായി അണ്ഡാശയത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കുമിളകളാണ്.
 
 
മാറിയ ഭക്ഷണരീതിയും മാനസികസമ്മർദ്ദവും പിസിഒഡിയുടെ പ്രധാനകാരണമാണ്. പിസിഒഡി ഉള്ളവരിൽ ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാൻ കാരണമാണ്. വ്യായാമമില്ലായ്മ, ഫാസ്റ്റ്ഫുഡ്,കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളെല്ലാം ഇതിൽ വില്ലനാകാം.
 
 ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം പാന്‍ക്രിയാസ് പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അപാകതകള്‍. ഇന്‍സുലിന്‍ ഉത്പാദനം കുറയുക, അമിതവണ്ണം,അമിതരോമവളര്‍ച്ച,എണ്ണമയമുള്ള ത്വക്ക്,മുഖക്കുരു,കഴുത്തിന്റെ പിന്‍ഭാഗത്ത് കാണൂന്ന കറുത്ത പാടുകള്‍. വിഷാദം, ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട്,ആർത്തവത്തിലെ അമിതമായ രക്തസ്രാവം, ആർത്തവത്തിലെ വ്യതിയാനം എന്നിവയെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ്
 
പ്രതിവിധികള്‍
 
ഭക്ഷണക്രമീകരണത്തില്‍ മാറ്റം വരുത്തുക. കൊഴുപ്പ്,പഞ്ചസാര,ട്രാന്‍സ് ഫാറ്റ്(ജങ്ക് ഫുഡ്), കാലറി കൂടിയ ഭക്ഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.
 
രാത്രി ഭക്ഷണം ഒഴിവാക്കണം, സാലഡുകള്‍, കാലറി കുറഞ്ഞ ഭക്ഷണങ്ങള്‍,കൃത്യമായ വ്യായാമം.  എന്നിവ ശീലമാക്കാം. വിയര്‍ക്കുന്ന തരത്തിലുള്ള വ്യായമങ്ങളാണ് ചെയ്യേണ്ടത്. സാധാരണയായി ചെയ്യുന്ന നടത്തത്തിന് പകരം ജിം വിയർക്കുന്ന തരത്തിലുള്ള കാർഡിയോ വ്യായാമങ്ങളാണ് ചെയ്യേണ്ടത്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താം. പയറുവർഗങ്ങൾ കൊഴുപ്പുകുറഞ്ഞ മാംസങ്ങൾ,നട്സ് എന്നിവ ഉപയോഗിക്കാം. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവചക്രത്തെ നിയന്ത്രിക്കാൻ സഹായിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലമുടിയില്‍ സോപ്പ് തേച്ച് കുളിക്കുന്നത് അപകടകരം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം