ഷൂസ് ധരിക്കാതെ പുറത്തിറങ്ങുന്ന യുവതി യുവാക്കളുടെ എണ്ണം ഇക്കാലത്ത് വളരെ കുറവാണ്. എന്നാല്‍ തുടര്‍ച്ചയായി ധാരാളം മണിക്കൂര്‍ ഷൂസ് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നിങ്ങളുടെ കാലുകള്‍ക്ക് നല്ലത്. ഷൂസ് ധരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഏതാനും മണിക്കൂറുകള്‍ കൂടുമ്പോള്‍ നിങ്ങള്‍ ഷൂസും സോക്‌സും ഊരി കാലുകളെ സ്വതന്ത്രമാക്കണം. നിങ്ങളുടെ കാലുകളിലെ രക്തയോട്ടം സാധാരണ ഗതിയില്‍ തുടരാന്‍ ഇത് നിങ്ങളെ സഹായിക്കും. ഇറുകിയ ഷൂസ് തുടര്‍ച്ചയായി മണിക്കൂറുകളോളം ധരിക്കുമ്പോള്‍ അത് രക്തയോട്ടത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
കാലുകളിലേക്ക് ശുദ്ധവായു എത്തണമെങ്കില്‍ ഇടവേളകളില്‍ ഷൂസ് ഊരുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ കാലുകളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകും. ഫംഗല്‍ ഇന്‍ഫെക്ഷനെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
ഹീല്‍ കൂടിയ ഷൂസ് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. തുടര്‍ച്ചയായി ഹൈ ഹീല്‍ ഷൂസ് ധരിച്ചാല്‍ കാലുകളില്‍ വേദനയും എല്ല് തേയ്മാനവും വരാന്‍ സാധ്യത കൂടുതലാണ്. ഉപയോഗ ശേഷം ഷൂസ് വെയില്‍ കൊള്ളുന്ന വിധം അല്‍പ്പനേരം വയ്‌ക്കേണ്ടതാണ്. ഇത് ബാക്ടീരിയ വളര്‍ച്ചയെ പ്രതിരോധിക്കും.