തിക്കിനും തിരക്കിനും ഇടയില്‍ പെട്ടാല്‍ ഇങ്ങനെ ചെയ്യുക
തിക്കിനും തിരക്കിനും ഇടയില്‍ എന്തെങ്കിലും സാധനം താഴെ വീണാല്‍ അത് എടുക്കാന്‍ ശ്രമിക്കരുത്
വലിയൊരു ആള്‍ക്കൂട്ടം ഉള്ള സ്ഥലത്ത് അകപ്പെടുന്നത് പലപ്പോഴും നമുക്ക് അസ്വസ്ഥതകള്‍ക്ക് കാരണമാകാറുണ്ട്. തിക്കിനും തിരക്കിനും ഇടയില്‍ പെട്ട് ജീവന്‍ വരെ നഷ്ടപ്പെട്ട സംഭവങ്ങളും നാം കേള്‍ക്കാറില്ലേ? ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ ചെറിയൊരു തള്ളല്‍ ഉണ്ടായാല്‍ മതി നിങ്ങളുടെ ജീവന് ആപത്തുണ്ടാകാന്‍. ഈ സമയത്ത് രണ്ട് കാലുകളും അല്‍പ്പം അകത്തി കൈകള്‍ ബോക്‌സിങ്ങിന് നില്‍ക്കുന്ന പോലെ പിടിക്കുക. ശരീരത്തിനു കൂടുതല്‍ ബലം നല്‍കി പരമാവധി പ്രതിരോധിച്ചു നില്‍ക്കണം. തള്ളലുണ്ടാകുമ്പോള്‍ കൈകള്‍ കൊണ്ട് പ്രതിരോധിക്കുന്നത് ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാതെ സംരക്ഷിക്കും.
തിക്കിനും തിരക്കിനും ഇടയില്‍ എന്തെങ്കിലും സാധനം താഴെ വീണാല്‍ അത് എടുക്കാന്‍ ശ്രമിക്കരുത്. തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് നിലത്ത് വീണാല്‍ ഉടന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെ മലര്‍ന്നോ കമിഴ്‌ന്നോ ഒരിക്കലും കിടക്കരുത്. ഒരു വശത്തേക്ക് ചരിഞ്ഞ് വേണം ആ സമയത്ത് കിടക്കാന്‍. അപ്പോള്‍ ഹൃദയത്തിനും ശ്വാസകോശത്തിനും തലയ്ക്കും ഒരുപരിധി വരെ സംരക്ഷണം ലഭിക്കും. നിലത്ത് വീണാല്‍ തല പരമാവധി കൈകള്‍ കൊണ്ട് താങ്ങ് നല്‍കി ഉയര്‍ത്തി വയ്ക്കുക.