Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആർത്തവം മുടങ്ങിയില്ലെങ്കിലും ഗർഭിണി ആയേക്കാം!

ആർത്തവം മുടങ്ങിയില്ലെങ്കിലും ഗർഭിണി ആയേക്കാം!

ആർത്തവം മുടങ്ങിയില്ലെങ്കിലും ഗർഭിണി ആയേക്കാം!
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (11:46 IST)
ഗർഭിണി ആണോ എന്ന് മനസ്സിലാക്കുന്നതിന് ആർത്തവം മുടങ്ങുന്നതായിരിക്കും പലരും ലക്ഷണമായി കാണുന്നത്. ആർത്തവം  മുടങ്ങിയാൽ പിന്നീട് പല ലക്ഷണങ്ങൾ കണ്ടുവരികയും അത് ഗർഭിണിയാണ് എന്നത് സ്ഥിരീകരിക്കുകയും ചെയ്യുകയായിരിക്കും. ഡോക്‌ടർമാറും ആദ്യം ചോദിക്കുന്നത് ആർത്തവത്തെക്കുറിച്ച് തന്നെയായിരിക്കും. എന്നാൽ ആർത്തവം മുടങ്ങിയില്ലെങ്കിലും ഗർഭിണിയാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
 
ഗര്‍ഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാകുന്നതിനും ആർത്തവം നിൽക്കുന്നതിനും മുമ്പ് തന്നെ സ്‌ത്രീയ്‌ക്ക് മനസ്സിലാക്കാൻ കഴിയും. ചില സ്‌ത്രീകൾക്ക് ആർത്തവം ഉണ്ടായാലും ഗർഭത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരാം. അതിൽ പേടിക്കനൊന്നുമില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
 
മാസത്തിന്റെ ഇടയിൽ സംഭവിക്കുന്നതായേക്കാം ഇത്. ചർദ്ദി, മനം പുരട്ടൽ, മൂത്രശങ്ക കൂടുതലായി ഉണ്ടാകുക, ക്ഷീണം, മലബന്ധം, മൂഡ് മാറ്റം, തലവേദന തുടങ്ങിയവയാണ് ഗർഭിണിയാണോ എന്ന് സംശയിക്കുന്നതിൽ പ്രധാന കാരണങ്ങൾ. ഈ ക്ഷീണങ്ങൾ ഉണ്ടായിട്ട് ആർത്തവം ഉണ്ടാകുകയാണേങ്കിൽ നിങ്ങൾ തീർച്ചയായും ഡോക്‌ടറുടെ പരിശോധനയ്‌ക്ക് വിധേയമാകേണ്ടതാണ്. ഇല്ലെങ്കിൽ അത് ഗർഭം അലസിപ്പോകുന്നതിന് വരെ കാരണമായേക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവളുടെ കണങ്കാൽ ഒരു ലക്ഷണമാണ്, ഒരിക്കലെങ്കിലും ഒന്ന് പരീക്ഷിച്ചിട്ടുണ്ടോ?