Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രശങ്ക നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണമാകാം

കൈകള്‍ക്ക് വിറയല്‍, വിരലുകള്‍ കൂട്ടി തിരുമ്മുക എന്നിവയെല്ലാം പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണമാണ്

മൂത്രശങ്ക നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണമാകാം
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (11:27 IST)
ശരീരത്തിലെ നാഡിവ്യൂഹങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിനു കാരണം. പ്രായമായവരിലാണ് പാര്‍ക്കിന്‍സണ്‍സ് കൂടുതലായി കാണപ്പെടുക. പ്രാരംഭഘട്ടത്തില്‍ വലിയ ലക്ഷണങ്ങളൊന്നും ഈ രോഗത്തിനു കാണണമെന്നില്ല. നടക്കുമ്പോള്‍ കൈകള്‍ ആട്ടാതിരിക്കുക, മുഖത്ത് ഭാവങ്ങളൊന്നും വരാതിരിക്കുക, സംസാരം വളരെ മൃദുവാകുക എന്നതൊക്കെ പ്രാരംഭ ലക്ഷണങ്ങളാണ്. 
 
കൈകള്‍ക്ക് വിറയല്‍, വിരലുകള്‍ കൂട്ടി തിരുമ്മുക എന്നിവയെല്ലാം പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ ലക്ഷണമാണ്. 
 
നടക്കുമ്പോള്‍ വേഗത കുറയുക, ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ചലനം മന്ദഗതിയില്‍ ആകുക 
 
ശരീര പേശികള്‍ക്ക് അസാധാരണമായ രീതിയില്‍ കാഠിന്യം തോന്നുക, ചലിക്കാന്‍ ബുദ്ധിമുട്ട് 
 
ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന പോലെ തോന്നുക
 
ഓര്‍മശക്തി കുറയുക, മാനസിക സമ്മര്‍ദ്ദം, മണം അറിയാനുള്ള ബുദ്ധിമുട്ട്  
 
മലബന്ധം, മൂത്രശങ്ക നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, ഉദ്ധാരണക്കുറവ് എന്നിവയെല്ലാം പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങളാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസമ്മര്‍ദ്ദം ഉണ്ടെങ്കില്‍ ഈ പാനിയങ്ങള്‍ കുടിക്കരുത്