Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരത്തിന് അഡിക്റ്റായവരെ നിങ്ങള്‍ക്കറിയാമോ, രക്ഷപ്പെടാന്‍ ഈ വഴി പറഞ്ഞുകൊടുക്കു

മധുരത്തിന് അഡിക്റ്റായവരെ നിങ്ങള്‍ക്കറിയാമോ, രക്ഷപ്പെടാന്‍ ഈ വഴി പറഞ്ഞുകൊടുക്കു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 31 ജനുവരി 2024 (15:12 IST)
ചിലയാളുകള്‍കഴിക്കുന്ന എല്ലാഭക്ഷണങ്ങളും മധുരം അടങ്ങിയതായിരിക്കും. മധുരം അഥവാ പഞ്ചസാരയുടെ അളവ് അധികമായാല്‍ ദോഷമാണെന്ന് എല്ലാവര്‍ക്കുമറിയാം എങ്കിലും പലര്‍ക്കും ഇത് ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ല. ചായ, കോഫി, ബ്രെഡ്, ജ്യൂസ്, ഐസ്‌ക്രീം മുതലായവ ദിവസവും കഴിക്കാറുണ്ട്. ഇടക്കിടെ ചിലര്‍ക്ക് സിഗരറ്റ് വലിക്കുന്ന ശീലമുണ്ട്. ഇതുപോലെയാണ് മധുരം കഴിക്കുന്നവരുടെ കാര്യവും. മധുരം കൂടുതല്‍ കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുകയും ഇതിലൂടെ ശരീരം രോഗങ്ങളുടെ താവളമാകുകയുമാണ് ചെയ്യുന്നത്. 
 
പകല്‍ സമയത്ത് ആവശ്യത്തിന് ഭക്ഷണം ശരീരത്തിലെത്തിയില്ലെങ്കില്‍ വിശപ്പിന്റെ ഹോര്‍മോണ്‍ ആയ ഗ്രെലിന്‍ പ്രവര്‍ത്തിക്കുന്നതാണ് മധുരത്തിനോട് ആസക്തിയുണ്ടാക്കുന്നത്. ഭക്ഷണശേഷം ദഹനം നടത്തുക എന്നത് ഭാരമേറിയ ജോലിയായതിനാല്‍ ശരീരം മധുരം ആവശ്യപ്പെടാം. ദഹനത്തിനും അതുകഴിഞ്ഞുള്ള പോഷകങ്ങളെ ആഗിരണം ചെയ്യുന്ന പ്രവര്‍ത്തിനുമുള്ള ഊര്‍ജം മധുരത്തില്‍ നിന്നും ലഭിക്കും. ആവശ്യത്തിന് ഉറക്കമില്ലാത്തതും വിശ്രമത്തിന്റെ കുറവുമെല്ലാം ഈ ശരീരം മധുരം ആവശ്യപ്പെടുന്നതിന് കാരണമാകാം.
 
അതിനാല്‍ തന്നെ ഈ ശീലം ഉപേക്ഷിക്കണമെന്നുള്ളവര്‍ ആവശ്യത്തിന് ഉറക്കവും വിശ്രമവും ശരീരത്തിന് നല്‍കാന്‍ ശ്രമിക്കുകയും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. ചെറുതായി മധുരം കഴിക്കുമ്പോള്‍ ഊര്‍ജം ലഭിക്കുന്നതായി തോന്നുന്നുവെങ്കില്‍ മധുരത്തിന് ആരോഗ്യകരമായ ഓപ്ഷനുകളായ നട്ട്സ്,ഡാര്‍ക്ക് ചോക്ളേറ്റ് എന്നിവ തിരെഞ്ഞെടുക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരം ഫിറ്റായാല്‍ മാത്രം പോര മനസും ഫിറ്റാകണം, ഈ വിറ്റാമിനുകള്‍ ഉറപ്പുവരുത്തണം