Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പങ്കാളി സെക്‌സിന് തയ്യാറെന്ന് എങ്ങനെ മനസിലാക്കാം? സ്ത്രീകളെ കുറിച്ച് പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പങ്കാളി ലൈംഗികബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് കിടപ്പറയില്‍ പല പുരുഷന്‍മാരേയും നിരാശരാക്കുന്നത്

പങ്കാളി സെക്‌സിന് തയ്യാറെന്ന് എങ്ങനെ മനസിലാക്കാം? സ്ത്രീകളെ കുറിച്ച് പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
, തിങ്കള്‍, 25 ജൂലൈ 2022 (08:22 IST)
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികബന്ധത്തിനു വളരെ സുപ്രധാനമായ സ്ഥാനമുണ്ട്. ആരോഗ്യകരമായ ലൈംഗികബന്ധമാണ് എല്ലാ റിലേഷന്‍ഷിപ്പുകളേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. സ്ത്രീകളിലെ ലൈംഗിക താല്‍പര്യങ്ങള്‍ ഒരു കടല്‍ പോലെ നിഗൂഢമാണ്. പലപ്പോഴും അവരുടെ ഒരു നോട്ടവും പ്രവൃത്തിയും പങ്കാളിയോട് സംവദിക്കുന്നത് പല കാര്യങ്ങളായിരിക്കാം. ചിലപ്പോള്‍ അത് മനസ്സിലാക്കാന്‍ പങ്കാളിക്ക് കഴിയാതെ പോകും. 
 
പങ്കാളി ലൈംഗികബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് കിടപ്പറയില്‍ പല പുരുഷന്‍മാരേയും നിരാശരാക്കുന്നത്. സ്ത്രീകള്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്നത് എപ്പോള്‍ എന്ന് മനസ്സിലാക്കാന്‍ ചില ടിപ്‌സുകള്‍ ഉണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സെക്‌സിന് ശരീരവും മനസ്സും തയ്യാറാണെങ്കില്‍ സ്ത്രീകള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. അത് തിരിച്ചറിയാന്‍ പുരുഷന്‍ തയ്യാറാകണം. 
 
കിടപ്പറയിലെത്തിയാല്‍ സ്ത്രീകള്‍ പലപ്പോഴും കൈകള്‍ ശരീരത്തോട് ചേര്‍ത്തുപിടിക്കും. അത് ഒരു സൂചനയാണ്. നിങ്ങള്‍ എപ്പോഴും അടുത്ത് വേണം എന്ന രീതിയില്‍ പങ്കാളി സംസാരിക്കാനും ചേര്‍ത്തുപിടിക്കാനും തുടങ്ങും. ഇത് ശാരീരികബന്ധം ആഗ്രഹിക്കുന്നുണ്ടെന്ന് സ്ത്രീകള്‍ വെളിവാക്കുന്നതിന്റെ ലക്ഷണമാണ്. 
 
നിങ്ങളുടെ അടുത്ത് ഇരിക്കുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പങ്കാളി ശ്വാസോച്ഛ്വാസം നടത്തുന്നതും ഹൃദയമിടിപ്പ് ഉയരുന്നതും ശക്തമായ ലൈംഗിക ഉത്തേജനത്തിന്റെ തെളിവാണ്. നിങ്ങള്‍ ആലിംഗനം ചെയ്യുകയോ ചേര്‍ത്തുപിടിക്കുകയോ ചെയ്യുന്ന സമയത്ത് അവര്‍ അസാധാരണമായ ചില ഞെരുക്കങ്ങളും ശബ്ദങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതും ഒരു ലക്ഷണമാണ്. കാല്‍ വിരലുകള്‍ ചുരുട്ടുക, നിങ്ങളുടെ സാമിപ്യത്തിനായി അടുത്തേക്ക് വരിക എന്നിവയെല്ലാം അവര്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്നതിന്റെ തെളിവുകളാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തക്കുഴലുകള്‍ ശുദ്ധീകരിക്കാന്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം