Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്തരം തുള്ളിമരുന്നുകള്‍ ഒഴിക്കരുത്; കണ്ണില്‍ ചൊറിച്ചില്‍ തോന്നുമ്പോള്‍ ശ്രദ്ധിക്കുക

കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ തോന്നിയ പോലെ തുള്ളിമരുന്ന് ഒഴിക്കരുത്

അത്തരം തുള്ളിമരുന്നുകള്‍ ഒഴിക്കരുത്; കണ്ണില്‍ ചൊറിച്ചില്‍ തോന്നുമ്പോള്‍ ശ്രദ്ധിക്കുക
, ബുധന്‍, 13 ഡിസം‌ബര്‍ 2023 (19:45 IST)
തണുപ്പും കാറ്റും രൂക്ഷമായതോടെ കണ്ണുകളില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടാകും. കണ്ണിനുള്ളില്‍ ചൊറിച്ചില്‍ തോന്നിയാല്‍ ഒരു കാരണവശാലും കൈകള്‍ കൊണ്ട് തിരുമ്മരുത് എന്നാണ് ആദ്യം ഓര്‍ക്കേണ്ടത്. തുടര്‍ച്ചയായി കണ്ണില്‍ അസ്വസ്ഥത നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടണം. 
 
കണ്ണില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ തോന്നിയ പോലെ തുള്ളിമരുന്ന് ഒഴിക്കരുത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഉള്ള തുള്ളിമരുന്ന് മാത്രം ഒഴിക്കുക. കണ്ണിനുള്ളില്‍ നീറ്റലും പുകച്ചിലും തോന്നുന്ന വിധത്തില്‍ ഉള്ള വീര്യം കൂടിയ തുള്ളിമരുന്നുകള്‍ ഉപയോഗിക്കരുത്. ശുദ്ധജലത്തില്‍ കണ്ണുകള്‍ കഴുകാവുന്നതാണ്. അല്‍പ്പ നേരം ശുദ്ധജലത്തില്‍ കണ്ണുകള്‍ താഴ്ത്തിവയ്ക്കുന്നതും നല്ലതാണ്. വൃത്തിയുള്ള തുണി ശുദ്ധജലത്തില്‍ മുക്കിയെടുത്ത് കണ്ണുകള്‍ അടച്ച ശേഷം നന്നായി തുടയ്ക്കുക. കണ്ണില്‍ എന്തെങ്കിലും തടയുന്നതായി തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ലകൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഇവയാണ്