Select Your Language

Notifications

webdunia
webdunia
webdunia
webdunia

തടി കുറയ്ക്കണോ? ഈ പറയുന്ന സാധനങ്ങള്‍ അധികം കഴിക്കരുത്

മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കരുത്

തടി കുറയ്ക്കണോ? ഈ പറയുന്ന സാധനങ്ങള്‍ അധികം കഴിക്കരുത്
, തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (09:58 IST)
തടി കുറയ്ക്കാനായി വ്യായാമം ചെയ്താല്‍ മാത്രം പോര, നല്ല രീതിയില്‍ ഭക്ഷണ ക്രമീകരണവും ആവശ്യമാണ്. ചില ഭക്ഷണ സാധനങ്ങള്‍ അതിവേഗം തടി കൂടാന്‍ കാരണമാകും. ഇത്തരം ഭക്ഷണ സാധനങ്ങളോട് പരമാവധി അകലം പാലിക്കുകയാണ് എപ്പോഴും നല്ലത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ നിങ്ങളുടെ ശരീരഭാരം വര്‍ധിക്കുമെന്ന് മനസിലാക്കുക. 
 
മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ അമിതമായി കഴിക്കരുത്. ഇവയില്‍ ശരീരത്തിനു ആവശ്യമായ പ്രോട്ടീന്‍ ഉണ്ടെങ്കിലും ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും കാണപ്പെടുന്നു. ഇവ അമിതമായി കഴിച്ചാല്‍ ശരീരഭാരം പെട്ടന്ന് വര്‍ധിക്കും. 
 
കൃത്രിമ മധുരം ചേര്‍ത്ത ശീതള പാനീയങ്ങള്‍ സ്ഥിരം കുടിക്കരുത്. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയതിനാല്‍ ഈ പാനീയങ്ങള്‍ ശരീരത്തിലെ കലോറി വര്‍ധിപ്പിക്കും. കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. 
 
ധാരാളം കൊഴുപ്പും കൊളസ്‌ട്രോളും സോഡിയവും അടങ്ങിയ ചീസ് ശരീരഭാരം അതിവേഗം വര്‍ധിപ്പിക്കും. ഫ്രഞ്ച് ഫ്രൈസുകളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. കാര്‍ബോ ഹൈഡ്രേറ്റ്, ഉപ്പ്, സോഡിയം, ചീസ് എന്നിവ അടങ്ങിയ പിസ ശരീരഭാരം പെട്ടന്ന് വര്‍ധിപ്പിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായാല്‍ കൊളസ്‌ട്രോള്‍ ഉയരുകയും അത് അമിത ശരീര ഭാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ തൊലിപ്പുറത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാം