Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവും വായയും വരണ്ടിരിക്കുന്നോ? ഇതാകാം കാരണം

ഉമിനീരിന് കട്ടി കൂടുകയും സംസാരിക്കാന്‍ അടക്കം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്‌തേക്കാം

നാവും വായയും വരണ്ടിരിക്കുന്നോ? ഇതാകാം കാരണം
, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (09:30 IST)
ഉമിനീര്‍ ഗ്രന്ഥികള്‍ കൃത്യമായി ഉമിനീര്‍ ഉത്പാദനം നടത്താതെ വരുമ്പോള്‍ നാവും വായയും വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെയുള്ളവരില്‍ അസഹ്യമായ വായ്‌നാറ്റം അടക്കം കാണപ്പെടും. വായ വരണ്ട അവസ്ഥയിലേക്ക് എത്തുന്നതിനു ഒട്ടേറെ കാരണങ്ങളുണ്ട്. നിര്‍ജലീകരണമാണ് പ്രധാന കാരണം. ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ വരണ്ടു പോകുന്നു. 
 
ഉമിനീരിന് കട്ടി കൂടുകയും സംസാരിക്കാന്‍ അടക്കം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്‌തേക്കാം. രക്ത സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്ന് കഴിക്കുമ്പോള്‍ വായ വരണ്ടു പോകുന്നു. പ്രായമായവരിലും വായ വരണ്ട അവസ്ഥയില്‍ കാണപ്പെടുന്നു. അര്‍ബുദത്തിനു കീമോ തെറാപ്പി ചെയ്യുമ്പോഴും വായയും നാവും വരണ്ടിരിക്കും. തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഏതെങ്കിലും ഞെരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചാലും ഈ അവസ്ഥ കാണപ്പെടുന്നു. പ്രമേഹം, സ്‌ട്രോക്ക്, അണുബാധ എന്നിവ കാരണവും വായയും നാവും വരണ്ടു പോകുന്നു. പുകവലി, മദ്യപാനം എന്നിവയും ഉമിനീര്‍ ഉത്പാദനം കുറയാന്‍ കാരണമാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടലില്‍ നല്ല ബാക്ടീരിയയുടെ അളവ് വര്‍ധിക്കാന്‍ ദിവസവും തൈര് കഴിക്കണം