Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട് തേയ്മാനം ഉണ്ടോ? ഇക്കാര്യങ്ങള്‍ പരമാവധി ഒഴിവാക്കണം

മുട്ട് തേയ്മാനം ഉണ്ടെങ്കില്‍ ദീര്‍ഘനേരം കുത്തിയിരിക്കരുത്. ഇത്തരക്കാര്‍ കസേരയില്‍ ഇരിക്കുകയാണ് നല്ലത്

മുട്ട് തേയ്മാനം ഉണ്ടോ? ഇക്കാര്യങ്ങള്‍ പരമാവധി ഒഴിവാക്കണം
, ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (11:08 IST)
പ്രായമാകുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമാണ് മുട്ടിന്റെ എല്ലുകള്‍ക്കുണ്ടാകുന്ന തേയ്മാനം. എല്ലുകളുടെ ആരോഗ്യം ക്ഷയിക്കുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. മുട്ട് തേയ്മാനം ഉള്ളവര്‍ ചില കാര്യങ്ങള്‍ ഒഴിവാക്കണം. 
 
മുട്ട് തേയ്മാനം ഉണ്ടെങ്കില്‍ ദീര്‍ഘനേരം കുത്തിയിരിക്കരുത്. ഇത്തരക്കാര്‍ കസേരയില്‍ ഇരിക്കുകയാണ് നല്ലത്. വേദനയുള്ളവര്‍ കഴിവതും കോണിപ്പടി കയറാതിരിക്കുക. പടികള്‍ കയറുന്നുണ്ടെങ്കില്‍ സമയമെടുത്ത് വളരെ സാവധാനം കയറിയാല്‍ മതി. തുടര്‍ച്ചയായ നില്‍പ്പും ഇരിപ്പും ഒഴിവാക്കുക. തുടര്‍ച്ചയായ യാത്രയില്‍ അധിക നേരം ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിറ്റ് നടക്കുക. മുട്ടിന് ഭാരം വരാത്ത വ്യായാമങ്ങള്‍ മാത്രം ചെയ്യുക. മുട്ടിന് അമിതമായി ഭാരം കൊടുക്കുന്ന രീതിയില്‍ ഒന്നും ചെയ്യരുത്. മുട്ട് തേയ്മാനം ഉള്ളവര്‍ ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. മുരിങ്ങക്ക, ഇലക്കറികള്‍ തുടങ്ങി എല്ലിന് ബലം നല്‍കുന്ന ആഹാരങ്ങള്‍ സ്ഥിരമായി കഴിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നും നൂഡില്‍സ് കഴിക്കുന്ന ശീലമുണ്ടോ? ഇവ നിങ്ങളെ കാത്തിരിക്കുന്നു !