Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫ്രഞ്ച് ഫ്രൈസ് നല്ലതല്ല ഗയ്‌സ്... ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കും

ഫ്രഞ്ച് ഫ്രൈസ് നല്ലതല്ല ഗയ്‌സ്... ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കും

നിഹാരിക കെ എസ്

, ശനി, 2 നവം‌ബര്‍ 2024 (10:20 IST)
ജങ്ക് ഫുഡ് ശരീരത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. അക്കൂട്ടത്തിൽ ഫ്രഞ്ച് ഫ്രൈസും ഉണ്ട്. ഫ്രഞ്ച് ഫ്രൈസ് ശരീരത്തിന് മാത്രമല്ല, മനസിനും അത്ര നല്ലതല്ല. വറുത്തഭക്ഷണം സ്ഥിരമായി കഴിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് അമിത ഉത്കണ്ഠയ്ക്കുള്ള സാധ്യത 12 ശതമാനവും വിഷാദത്തിനുള്ള സാധ്യത 7 ശതമാനവുമാണെന്നാണ് പുതിയ പഠനത്തിൽ പറയുന്നു. The Proceedings of the National Academy of Sciences of the United States of America (PNAS) എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണ പഠനം പ്രസിദ്ധീകരിച്ചത്.  
 
ഉരുളക്കിഴങ്ങ് പോലുള്ള സ്റ്റാർച്ച് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വറുക്കുകയോ റോസ്റ്റ് ചെയ്യുകയോ ഉയർന്ന താപനിലയിൽ പാകം ചെയ്യുകയോ ചെയ്യുമ്പോൾ അക്രിലമൈഡ് എന്നൊരു കെമിക്കൽ രൂപപ്പെടുന്നു. പേപ്പർ, പ്ലാസ്റ്റിക് തുടങ്ങിയവയുടെ നിർമാണത്തിന് വേണ്ടി ഉപയോഗിക്കുന്ന കെമിക്കലാണ് Acrylamide. ഉയർന്ന താപനിലയിൽ സ്റ്റാർച്ച് അടങ്ങിയ ഭക്ഷണം പാകംചെയ്യുക വഴി അവ ഭക്ഷണപദാർഥങ്ങളിലും സ്വാഭാവികമായി രൂപപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. 
 
ഈ കെമിക്കൽ അമിതവണ്ണത്തിനൊപ്പം വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഫഞ്ച് ഫ്രൈസ് മാത്രമല്ല ഉരുളക്കിഴങ്ങ് ചിപ്‌സ്, കുക്കീസ്, കോൺ ബ്രേക്ഫാസ്റ്റ് സീറിയൽ, ടോസ്റ്റ്, കോഫി തുടങ്ങിയവയിലും ഈ കെമിക്കലിന്റെ സാന്നിധ്യമുണ്ടെന്നാണ് പുതിയ ഗവേഷണത്തിൽ വ്യക്തമാക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ പ്രായത്തിലുമുള്ളവര്‍ നിര്‍ബന്ധമായും എത്ര മണിക്കൂര്‍ ഉറങ്ങണം?