Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ ചൂടിനെ എങ്ങനെ തടയാം

ഈ ചൂടിനെ എങ്ങനെ തടയാം
, ശനി, 31 മാര്‍ച്ച് 2018 (15:26 IST)
അടുത്ത രണ്ട് മാസങ്ങൾ കടുത്ത ചൂടിന്റേതാണ്. ഈ ചൂടിൽ നിന്നും ചർമ്മത്തെ എങ്ങനെ രക്ഷിക്കാം എന്ന ചിന്തയിലാണോ? ചൂടിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ നാം ദിവസേന ചെയ്യുന്ന കാര്യങ്ങളിൽ കുറച്ചു ശ്രദ്ധ നൽകുകയും ചില കാര്യങ്ങളിൽ അൽപം മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ മതി 
 
ഇതിനായി ആദ്യം നാം ചെയ്യേണ്ടത് നമ്മുടെ ശരീരത്തിനെയും മനസ്സിനെയും ചൂടിനെ സ്വീകരിക്കാനായി ഒരുക്കുക എന്നതാണ്. ചുടുകാലത്ത്  ധാരാളമായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് ശരീരത്തിലെ ജലാംശം കുറയാതെ സംരക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ചർമ്മത്തിന് വരൾച്ച ബാധിക്കും. സൺ സ്ക്രീൻ ഉപയോഗിക്കുകയാണ് മറ്റൊരു പോംവഴി. സൂര്യനിൽ നിന്നും നേരിട്ട് ചർമ്മത്തിന് ക്ഷതമേൽക്കുന്നത് ഒരു പരിധി വരെ തടയാൻ സൺ സ്ക്രീൻ പുരട്ടുന്നതിലൂടെ സാധിക്കും. കഴിവതും 10നും 02നുമിടക്കുള്ള സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക.
 
ചൂടുകാലത്ത് വസ്ത്രങ്ങളിൽകൂടി കുറച്ച് കരുതലാകാം. പോളിസ്റ്റർ മെറ്റീരിയൽകൊണ്ടുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതലും കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക. മാത്രമല്ല കൈകളും കാലുകളും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വെയിലിൽ നിന്നും സംരക്ഷണം നൽകും. 
 
ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ വേണം. പഴങ്ങളൂം പച്ചക്കറികളൂം ധാരാളം കഴിക്കാം. മാംസവും ദഹനം വൈകിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളും കഴിവതും ഒഴിവാക്കുന്നത് ശരീരത്തിന്റെ താപനില കൃത്യമായ രീതിയിൽ നിലനിർത്തുന്നതിന് സഹായകരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെഡ് മീറ്റും, കരള്‍ രോഗങ്ങളും; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍