Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കഠിനമായ നടുവേദനയോ? പെട്ടെന്ന് മാറ്റാന്‍ ചില വഴികളുണ്ട് !

കഠിനമായ നടുവേദനയോ? പെട്ടെന്ന് മാറ്റാന്‍ ചില വഴികളുണ്ട് !
, ചൊവ്വ, 8 ജനുവരി 2019 (18:02 IST)
സ്ത്രീകളും പുരുഷന്മാരും ഇക്കാലത്ത് ഒരു പോലെ നേരിടുന്ന ഒരു പ്രശ്നമാണ് നടുവേദന. ആധുനിക കാലത്തെ ജോലികളാണ് ഇതിന് പ്രധാന കാരണം. കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ നടുവേദന കൂടുതലായും കണ്ടുവരുന്നുണ്ട്. നടുവേദനയെ ഒഴിവാക്കാൻ നമ്മൾ നിത്യം ചെയ്യുന്ന പല കാര്യങ്ങളിലും അല്പം ശ്രദ്ധ നൽകിയാൽ മതി.
 
ഉറങ്ങാൻ കിടക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കിടക്കകൾ വളരെ പ്രധാനമാണ്. നട്ടെല്ലിന്റെ വളവുള്ള ഭാഗത്തിന് കൃത്യമായി സപ്പോർട്ട് നൽകുന്ന തരത്തിലുള്ളതായിരിക്കണം കിടക്കകൾ. ശരിയല്ലാത്ത കിടക്ക, പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിന് കരണമാകും. കിടക്കുമ്പോൾ തലയിണ ഒഴിവാക്കുന്നതാണ് ഉത്തമം. അത്ര നിർബന്ധമെങ്കിൽ മാത്രം അധികം കട്ടിയില്ലാത്ത മൃദുവായ തലയിണ ഉപയോഗിക്കാം.
 
ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് നടുവേദന കൂടുതലായി കാണാറുള്ളത്. അതിനാൽ ഇടവേളകളിൽ നീണ്ടു നിവരുകയും ഇടയ്ക്ക് നടക്കുകയും ചെയ്യുന്നത് ശീലമാക്കുക. ഉപയോഗിക്കുന്ന കസേരകൾ നട്ടെല്ലിന് സപ്പോര്‍ട്ട് നൽകുന്നതാണെന്ന് ഉറപ്പു വരുത്തുക. വ്യായാമമില്ലായ്മയും നടുവേദനക്ക് കാരണമാകാറുണ്ട്. ദിവസവും കുറച്ച്  നേരം വ്യായമങ്ങൾക്കായി മാറ്റി വയ്ക്കുന്നത് നല്ലതാണ്. എന്നാൽ നടുവേദനയ്ക്ക് ചികിത്സ തേടിയിട്ടുള്ള ആളുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വ്യായാമങ്ങൾ ചെയ്യാവൂ. 
 
നടുവേദനയ്ക്ക് സ്തീ - പുരുഷ വ്യത്യാസമില്ലെങ്കിലും ഈ രോഗത്തിന്‍റെ പിടിയില്‍ പെട്ട് കഷ്ടപ്പെടുന്നവരില്‍ അധികവും മധ്യവയസ്കകളായ സ്ത്രീകളാണ്. 
 
കാരണങ്ങള്‍
 
കഠിനമായ ഭാരം ചുമക്കുന്നവരും ദീര്‍ഘനേരം ജോലി ചെയ്യുന്നവരും സ്ഥിരമായി ബസ് യാത്ര നടത്തുന്നവരും ഹൈ ഹീല്‍‌സ് ചെരുപ്പ് ഉപയോഗിക്കുന്നവരും ഫോം‌മെത്തയില്‍ ഉറങ്ങുന്നവരും നടുവദനയ്ക്ക് ഇരയാകാറുണ്ട്. അസ്ഥിശോഷണം, അസ്ഥിയെ ബാധിക്കുന്ന ക്ഷയം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍, നട്ടെല്ലിലെ പേശികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, വാതരോഗങ്ങള്‍ എന്നിവയും നടുവേദനയ്ക്ക് കാരണമാകുന്നു. 
 
ഗര്‍ഭപാത്ര രോഗങ്ങള്‍ ഉള്ളവരിലും ഗര്‍ഭപാത്രം നീക്കം ചെയ്തവരിലും നടുവേദന ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷമാണ് പലപ്പോഴും സ്ത്രീകളില്‍ നടുവേദന കലശലാകുന്നത്. ഗര്‍ഭ നിരോധന ഔഷധങ്ങള്‍ കഴിക്കുന്നവരിലും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കും ഗര്‍ഭഛിദ്രത്തിനും വിധേയമായവരിലും നടുവേദന വരുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.
 
ഗര്‍ഭാശയം, അണ്ഡാശയം, കുടല്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന അണുബാധയും രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരത്തിലെ ചുണങ്ങ്, വീട്ടിലുണ്ട് പരിഹാരം !