Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആവി പിടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, അറിയൂ !

ആവി പിടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, അറിയൂ !
, ശനി, 28 ഡിസം‌ബര്‍ 2019 (20:00 IST)
പനിയോ ജലദോഷമോ ഒക്കെ വന്നാൽ അത് മാറ്റുന്നതിനായി ആദ്യം നാം പരീക്ഷിക്കുന്ന മാർഗ്ഗമാണ് ആവി പിടിക്കുക എന്നത്. ഇത് എറ്റവും നല്ല മാർഗ്ഗം തന്നെയാണ് അത് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ. ശരിയായ രീതി എന്നത് വളരെ പ്രധാനം തന്നെയാണ് തെറ്റായ രീതിയിൽ ആവി പിടിക്കുന്നത് വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്നതാണ് യാഥാർത്ഥ്യം 
 
മിക്കവരും ആ‍വി പിടിക്കാനായി ഉപയോഗിക്കുന്നത് തലവേദനക്കും മറ്റും ഉപയോഗിക്കുന്ന ബാമുകളാണ്. ആവി പിടിക്കുന്നതിലൂടെ ഇവ ശരീരത്തിന്റെ ഉള്ളിൽ ചെല്ലാൻ കാരണമാകും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ബാമുകൾക്ക് പകരം തുളസിയില പനിക്കൂർക്ക, പച്ചമഞ്ഞൾ, യൂക്കാലി എന്നിവ വെള്ളത്തിൽ ചേർത്ത് ആവി പിടിക്കാം.
 
പരമാവധി അഞ്ച് മിനിറ്റിൽ കൂടുതൽ ആവിശരീരത്തിനുള്ളിലേക്ക് സ്വീകരിക്കരുത്. ഇത് നല്ലതല്ല. ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആവി കള്ളിൽ കൊള്ളാതെ നോക്കുക എന്നതാണ്. ഇതിനായി തുണി കൊണ്ട് കണ്ണു മൂടിയ ശേഷം മാത്രമേ ആവി പിടിക്കാവു. കണ്ണുകൾ തുറന്ന്‌ ഒരിക്കലും ആവി പിടിക്കരുത്.
 
ആവി പിടിക്കുന്നത് മുഖസൌന്ദ്യത്തിനും നല്ലതാണ്. പച്ചമഞ്ഞൾ ചേർത്തും വെറും വെള്ളത്തിലോ ആവി പിടിക്കുന്നതാണ് മുഖത്തിന് നല്ലത്. ഇത് മുഖ ചർമ്മത്തെ കൂടുതൽ മൃതുലമാക്കുകയും മുഖത്തെ മാലിന്യങ്ങൾ നീക്കാൻ സഹായിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടി ആണാണോ പെണ്ണാണോ എന്നറിയാൻ ഗർഭിണി കഴിക്കുന്ന ഭക്ഷണം നോക്കി മനസിലാക്കാം!