അത് ഒരാളുടെ മാത്രം ആവശ്യമല്ല, താൽപ്പര്യങ്ങൾ തുറന്നുപറയൂ, ആസ്വദിക്കൂ ഓരോ നിമിഷവും!
താൽപ്പര്യങ്ങൾ തുറന്നുപറയൂ, ആസ്വദിക്കൂ ഓരോ നിമിഷവും!
സെക്സ് ജീവിതം പൂര്‍ണമായും ആസ്വദിക്കാന്‍ സാധിക്കാതിരിക്കുകയെന്നത് പല ദമ്പതികളും നേരിടുന്ന ഒരു പ്രശ്‌നമാണ്. അസംതൃപ്തമായ സെക്സ് ജീവിതം പല പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും. ഇത് ചിലപ്പോള്‍ പങ്കാളികള്‍ വേര്‍പിരിയുന്നതിന് വരെ കാരണമാകാറുണ്ട്. സെക്സ് ജീവിതം ആസ്വാദ്യമാക്കാന്‍ ചില അടിസ്ഥാന തത്വങ്ങളുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
ആദ്യം തന്നെ മനസ്സിലാക്കേണ്ടത് സെക്സിന്റെ കാര്യത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണെന്നുള്ളതാണ്. അത് ഇരുവരും മനസിലാക്കേണ്ടതുണ്ട്. അതാണ് ആദ്യംതന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇരുവരുടേയും ഒരുപോലെയുള്ള സഹകരണം, താല്‍പര്യം എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അല്ലാതെ ഇത് മറ്റേയാളുടെ ഉത്തരവാദിത്വമാണ്, അല്ലെങ്കില്‍ താന്‍ ചെയ്തു കൊടുക്കുന്ന സൗജന്യമാണ് എന്നിങ്ങനെയുള്ള ചിന്തകള്‍ ഇരുവര്‍ക്കും പാടില്ല. പതിവുശൈലികള്‍ എല്ലാവര്‍ക്കും മടുപ്പുളവാക്കും. അതിനാല്‍ വ്യത്യസ്ത ആശയങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ സെക്സിനിടയില്‍ ചെയ്യാവുന്നതാണ്.
ആത്മവിശ്വാസക്കുറവ് പലപ്പോഴും സെക്‌സില്‍ നിന്നും പിന്‍വലിയാനും സെക്‌സ് നല്ല രീതിയില്‍ ആസ്വദിക്കുന്നതിനും തടസം നില്‍ക്കും. എന്നാല്‍ ഇതിന്റെ ഒരു ആവശ്യവുമില്ല. എന്തെന്നാല്‍ നിങ്ങളെ നിങ്ങളുടെ പങ്കാളിക്ക് നന്നായി അറിയാമെന്നതാണ് അതിന്റെ വാസ്തവം. പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം സെക്സിലും പ്രധാനമാണ്. സെക്സിനോട് മനസില്‍ കുറ്റബോധമുണ്ടാകേണ്ടതില്ല. ഇത് മോശമാണെന്ന ധാരണ പലപ്പോഴും സെക്‌സ് സുഖം ആസ്വദിക്കുന്നതിനു തടസം നിന്നേക്കാം.