Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആർത്തവ ചക്രത്തിൽ ക്രമക്കേടുകളുണ്ടോ, എങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്!

ആർത്തവ ചക്രത്തിൽ ക്രമക്കേടുകളുണ്ടോ, എങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്!

ആർത്തവ ചക്രത്തിൽ ക്രമക്കേടുകളുണ്ടോ, എങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്!
, വെള്ളി, 17 ഓഗസ്റ്റ് 2018 (16:42 IST)
ആർത്തവത്തിന്റെ സമയത്ത് ശാരീരികമായ അസ്വസ്ഥകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആർത്തവ ചക്രത്തിൽ ക്രമക്കേടുകൾ ഉണ്ടാകുന്നത് നല്ലതല്ലെന്നാണ് ഡോക്‌ടർ‌മാർ പറയുന്നത്. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ഡോക്‌ടറെ കാണുന്നത് നല്ലതാണ്.
 
ആർത്തവ ക്രമക്കേടുകൾ ഉണ്ടാകുന്നത് പ്രധാനമായും പുകവലിക്കുന്ന സ്‌ത്രീകളിലാണ്. ആർത്തവ സമയത്ത് മാത്രമല്ല ഗർഭം ധരിക്കാനും ഇത്തരക്കാർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകും. പുകവലി ആര്‍ത്തവ ക്രമക്കേടുകള്‍ കൂടാതെ വിഷാദരോഗം, ശരീരഭാരത്തില്‍ വ്യതിയാനം എന്നിവയുണ്ടാക്കുന്നു. മദ്യത്തില്‍ അടങ്ങിയിരിക്കുന്ന വിഷാശങ്ങള്‍ ശരീരകോശങ്ങളെ എന്നേക്കുമായി നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.
 
അതുപോലെ കീടനാശിനികള്‍ ഭക്ഷണത്തില്‍ കലരുന്നത് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് ഇടയാക്കും. കീടനാശിനികള്‍ ആന്തരിക ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അങ്ങനെ ഹോര്‍മോണ്‍ ഉല്‍പ്പാദനം തകരാറിലാവുകയും ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റുകയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുവപ്പട്ടയുടെ ഈ ഗുണങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുണ്ടാവില്ല !