Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Curd Massaging: ചൂടല്ലേ ! തൈര് മസാജ് ആവാം

തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ നിലനിര്‍ത്തുന്നു

Curd Massaging: ചൂടല്ലേ ! തൈര് മസാജ് ആവാം

രേണുക വേണു

, വെള്ളി, 1 മാര്‍ച്ച് 2024 (11:50 IST)
Curd Massaging: ചൂടിനെ പ്രതിരോധിക്കാന്‍ തൈര് മസാജ് നല്ലതാണ്. തലയിലും മുഖത്തും തൈര് കൊണ്ട് മസാജ് ചെയ്യുന്നത് ശീലമാക്കുക. ചര്‍മ്മത്തെ തണുപ്പിക്കാനുള്ള കഴിവ് തൈരിനുണ്ട്. ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന തൈര് തലയിലേയും ചര്‍മ്മത്തിലേയും അഴുക്ക് നീക്കം ചെയ്യുന്നു. വിറ്റാമിന്‍ സി, ഡി എന്നിവയും ലാക്ടിക് ആസിഡും തൈരില്‍ അടങ്ങിയിട്ടുണ്ട്. 

 
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ നിലനിര്‍ത്തുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ ഉള്ള അഴുക്ക് നീക്കം ചെയ്യാന്‍ തൈര് മസാജ് സഹായിക്കും. ചൂടുകാലത്ത് രാത്രി ഉറങ്ങുന്നതിനു മുന്‍പ് തൈര് കൊണ്ട് മുഖം മസാജ് ചെയ്യാം. വെയില്‍ മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാന്‍ തൈര് സഹായിക്കും. ശരീരം തണുപ്പിക്കാന്‍ ചൂടുകാലത്ത് തൈര് ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലബന്ധം പതിവാണെങ്കില്‍ ഫൈബര്‍ കൂടിയ ഈ പഴങ്ങള്‍ കഴിക്കാം