Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

H3N2: കുട്ടികളില്‍ H3N2 വൈറസ് ബാധമൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

H3N2: കുട്ടികളില്‍ H3N2 വൈറസ് ബാധമൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 10 ജനുവരി 2024 (08:42 IST)
H3N2: ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ വകഭേദമാണ് ഒ3ച2 വൈറസ്. ഇത് മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും ഗുരുതരമാകാറുണ്ട്. ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചിലെ മുറുക്കം, ശ്വസനപ്രശ്‌നങ്ങള്‍, വയറിളക്കം, തലവേദന, ഛര്‍ദ്ദി, നിര്‍ജലീകരണം, ക്ഷീണം, മലബന്ധം, എന്നിവയൊക്കെ കുട്ടികളിലെ രോഗലക്ഷണമാണ്. സാധാരണയായി രോഗലക്ഷണങ്ങള്‍ 5-7 ദിവസങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
 
-ബാത്‌റൂമില്‍ പോയശേഷവും ആഹാരത്തിന് മുന്‍പും കുട്ടികള്‍ സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 
-ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോകുകയാണെങ്കില്‍ കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
-തുമ്മുമ്പോള്‍ മുഖം മറയ്ക്കുക.
-കഴിയും വിധം മറ്റുള്ളവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നതും വസ്തുക്കള്‍ കൈമാറുന്നതും ഒഴിവാക്കണം(രോഗം ചുറ്റുപാടുകളില്‍ ഉള്ളപ്പോള്‍) 
 
ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചിലെ മുറുക്കം, ശ്വസനപ്രശ്‌നങ്ങള്‍, വയറിളക്കം, തലവേദന, ഛര്‍ദ്ദി, നിര്‍ജലീകരണം, ക്ഷീണം, മലബന്ധം, എന്നിവയൊക്കെ കുട്ടികളിലെ രോഗലക്ഷണമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Immune System: ഈ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവാണ്