Select Your Language

Notifications

webdunia
webdunia
webdunia
webdunia

Flavored Condoms side effects: ലൈംഗിക ബന്ധത്തിനു ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കാമോ?

ഫ്‌ളേവര്‍ഡ് കോണ്ടത്തില്‍ ഷുഗറിന്റെ അംശം കൂടുതലാണ്

Flavored Condoms side effects: ലൈംഗിക ബന്ധത്തിനു ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കാമോ?

രേണുക വേണു

, വ്യാഴം, 8 ഫെബ്രുവരി 2024 (11:33 IST)
Flavored Condoms Side Effects: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കുന്നത് ഏതെങ്കിലും തരത്തില്‍ ദോഷകരമാണോ? വജൈനല്‍ സെക്‌സ് അടക്കമുള്ള പെനട്രേറ്റീവ് രീതികള്‍ക്ക് ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഫ്‌ളേവര്‍ നല്‍കാനായി കോണ്ടത്തില്‍ ഉപയോഗിക്കുന്ന ഗ്ലൂക്കോസ്, ഗ്ലിസറിന്‍ തുടങ്ങിയവ അണുബാധയ്ക്ക് കാരണമായേക്കാം. ഫ്‌ളേവര്‍ഡ് കോണ്ടം പ്രധാനമായും ഉപയോഗിക്കുന്നത് ഓറല്‍ സെക്‌സിനു വേണ്ടിയാണ്. 
 
ഫ്‌ളേവര്‍ഡ് കോണ്ടത്തില്‍ ഷുഗറിന്റെ അംശം കൂടുതലാണ്. ഇത് സ്ത്രീകളില്‍ യോനീ അണുബാധയ്ക്കു കാരണമായേക്കാം. സ്ത്രീകളുടെ യോനിയിലെ പി.എച്ച് ലെവല്‍ കുറയാന്‍ ഫ്‌ളേവര്‍ഡ് കോണ്ടം കാരണമാകുന്നു. എന്നാല്‍ ഓറല്‍ സെക്‌സിനു ഫ്‌ളേവര്‍ഡ് കോണ്ടം ഉപയോഗിക്കാം. മാത്രമല്ല സുരക്ഷിതമായ ലൈംഗിക ബന്ധത്തിനു കോണ്ടം നിര്‍ബന്ധമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Liver cancer: ഈ അഞ്ചുശീലങ്ങള്‍ നിങ്ങള്‍ക്ക് ലിവര്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടും