തടിയില്ലാത്തത് നിങ്ങളെ അലട്ടുന്നോ? ഇതാ ഒരു ഈസി മാർഗം !
വണ്ണം വെക്കാൻ പലരും നിർദ്ദേശിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം.
വണ്ണം ഇല്ലാത്തത് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. വണ്ണമില്ലായ്മയെച്ചൊല്ലി പരിതപിക്കുന്നവരാണ് പലരും. അമിതമായി മെലിഞ്ഞിരിക്കുന്നവർക്ക് അപകർഷാബോധം തന്നെ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി അത്തരത്തിലുള്ളവർ പേടിക്കേണ്ടതില്ല. ചില പൊടിക്കൈകൾ കൊണ്ട് ഇത്തരം അവസ്ഥയെ നമുക്ക് ഇല്ലാതാക്കാം. വിപണയിലെ മരുന്നുകൾ ഉപയോഗിച്ച് മടുത്തവർക്കായി ഇതാ ചില പൊടികൈകൾ.
വണ്ണം വെക്കാൻ പലരും നിർദ്ദേശിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കഴിച്ച് കൊണ്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ തടി ഉണ്ടാക്കാൻ സാധിക്കും. സാധാരണ രീതിയിൽ നേന്ത്രപ്പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണമുള്ളത് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നതാണ്. ആരോഗ്യകരമായി വണ്ണം വെക്കാനും തൂക്കം കൂടാനും ഇത് നല്ലതാണ്.
നേന്ത്രപ്പഴത്തിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. മാത്രമല്ല ധാതുക്കളുടെ ഒരു കലവറ തന്നെയാണ് ഏത്തപ്പഴം. അത് കൊണ്ട് തന്നെ വണ്ണം വെക്കാനും ശരീര ആരോഗ്യത്തിനും വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് നേന്ത്രപ്പഴം.
പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഉപയോഗിക്കാവുന്നതാണ്, എന്ന് മാത്രമല്ല നാടൻ ചേരുവകൾ മാത്രം ചേർത്ത് വീട്ടിൽ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ വളരെ ഏറെ ഗുണകരമാണ്. പലപ്പോഴും എല്ലാ തരത്തിലുമുള്ള ആളുകളും ഇത്തരത്തിലുള്ള അവസ്ഥകളെ നേരിടുന്നവരാണ്.