ഇനി സവാള അരിയുമ്പോള്‍ 'കരയണ്ട'; ചില ടിപ്‌സുകള്‍
വായയില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടിരിക്കുക
അടുക്കള പണിയിലെ ഏറ്റവും വലിയ ടാസ്‌കാണ് സവാള അരിയല്‍. ആദ്യ സവാള കൈകളില്‍ എടുക്കുന്ന സമയം മുതല്‍ അവസാന സവാള അരിഞ്ഞു തീരും വരെ ചിലര്‍ കരയുന്നത് കാണാം. സവാളയിലെ ആസിഡ് അംശമാണ് കണ്ണ് നിറയാന്‍ കാരണമാകുന്നത്. ഇത് ഒഴിവാക്കാനുള്ള ചില ടിപ്സുകള്‍ നോക്കാം.
സവാള അരിയുന്നതിനു തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക
വായയില്‍ എന്തെങ്കിലും ഇട്ട് ചവച്ചുകൊണ്ടിരിക്കുക
അരിയുന്നതിനു മുന്‍പ് 15 മിനിറ്റ് നേരം സവാള ഫ്രിഡ്ജില്‍ വയ്ക്കുക
കണ്ണടയോ കണ്ണ് സംരക്ഷിക്കുന്ന തരത്തിലുള്ള വസ്തുക്കളോ ഉപയോഗിക്കുക
മൂര്‍ച്ഛ കൂടിയ കത്തി ഉപയോഗിച്ച് സവാള അരിയുക
അരിയുന്നതിനു മുന്‍പ് 45 സെക്കന്‍ഡ് മൈക്രോവേവിങ് ചെയ്യുക
വായയില്‍ ഒരു സ്പൂണ്‍ കടിച്ചുപിടിച്ച ശേഷം സവാള അരിയുക
വെള്ളത്തില്‍ ഇട്ട ശേഷം സവാള അരിയാന്‍ എടുക്കുക