ഡ്രൈ നട്ട്‌സിൽ കേമൻ വാൾനട്ട്‌സ്!
ഡ്രൈ നട്ട്‌സിൽ കേമൻ വാൾനട്ട്‌സ്!
തടി കൂടാതെ തൂക്കം കൂട്ടാനുള്ള വഴിയാണ് എല്ലാവർക്കും അറിയേണ്ടത്. അതിൽ ഏറ്റവും മികച്ചത് എന്താണെന്നറിയുമോ? ഡ്രൈ നട്ട്സ് ആണ്. കൊഴുപ്പ് അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഡ്രൈ നട്ട്‌സ് കഴിച്ചാൽ വണ്ണം വയ്‌ക്കുമെന്നാണ് എല്ലാവർക്കും സംശയം. ആരോഗ്യകരമായ കൊഴുപ്പാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കഴിച്ചാൽ അമിതമായ വണ്ണം ഇല്ലാതെതന്നെ തൂക്കം കൂട്ടാനാകും എന്ന് പഠനങ്ങൾ പറയുന്നു.
ഡ്രൈ നട്ട്‌സിൽ പല സാധനങ്ങൾ ഉണ്ട്. ബദാം, കശുവണ്ടി തുടങ്ങിയവ ഉൾപ്പെടെ വാൾനട്ട്‌സ് വരെ അതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത് കശുവണ്ടിപ്പരിപ്പു പോലെയോ ബദാം പോലെയോ അത്രയ്ക്കു പ്രചാരവുമില്ല. അല്‍പം കയ്‌പ് കലര്‍ന്ന ഇത് കറുപ്പു നിറത്തിലും സാധാരണ ബ്രൗണ്‍ നിറത്തിലുമാണ് ലഭിക്കുക.
ദിവസവും രണ്ടു വാള്‍നട്ട്‌സ് വീതം വെറുംവയറ്റില്‍ കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്ട്‌സ്. ഗർഭിണികൾ വാൾനട്ട്‌സ് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്.