Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചോക്ലേറ്റിനേക്കാള്‍ അപകടകാരിയായ ബിസ്‌കറ്റ്; നിങ്ങളുടെ കുട്ടികള്‍ക്ക് ഈ ശീലമുണ്ടെങ്കില്‍ മാറ്റുക !

ക്രീം ബിസ്‌കറ്റില്‍ ഷുഗര്‍, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

Biscuits

രേണുക വേണു

, വെള്ളി, 18 ഒക്‌ടോബര്‍ 2024 (16:16 IST)
ബിസ്‌കറ്റ് ഇഷ്ടമില്ലാത്ത കുട്ടികള്‍ ഉണ്ടാകില്ല, ക്രീമും ചോക്ലേറ്റും അടങ്ങിയ ബിസ്‌കറ്റ് ആണെങ്കില്‍ ഒറ്റയിരിപ്പിന് തിന്നു തീര്‍ക്കുന്ന കുട്ടികളുണ്ട്. എന്നാല്‍ ഈ ബിസ്‌കറ്റ് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ മോശമായി ബാധിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ചോക്ലേറ്റുകളേക്കാള്‍ അപകടകാരിയാണ് കുട്ടികളിലെ ബിസ്‌കറ്റ് തീറ്റയെന്ന് പറഞ്ഞാലും ഞെട്ടേണ്ടതില്ല ! 
 
ക്രീം ബിസ്‌കറ്റില്‍ ഷുഗര്‍, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബിസ്‌കറ്റില്‍ 25 മുതല്‍ 30 ശതമാനം വരെ ഷുഗറും 20 ശതമാനത്തിലേറെ കൊഴുപ്പും ഉണ്ടെന്നാണ് കണക്കുകള്‍. സ്ഥിരം ബിസ്‌കറ്റ് കഴിക്കുന്ന കുട്ടികളുടെ ശരീരത്തിലേക്ക് അമിതമായി ഷുഗറും കൊഴുപ്പും എത്തുന്നു. ക്രീം ബിസ്‌കറ്റില്‍ കൃത്രിമ രുചികള്‍ ചേര്‍ക്കുന്നുണ്ട്. ഇത് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനു ദോഷം ചെയ്യും. ഷുഗര്‍-ഫ്രീ, ഫാറ്റ്-ഫ്രീ എന്ന് എഴുതിയിരിക്കുന്ന ബിസ്‌കറ്റുകളില്‍ പോലും കൃത്രിമ രുചിക്കായി പലതരം ഫ്ളേവറുകള്‍ ചേര്‍ക്കുന്നു. ബിസ്‌കറ്റുകളില്‍ അമിതമായി കലോറി അടങ്ങിയിട്ടുണ്ട്. ഒരു ബിസ്‌കറ്റില്‍ തന്നെ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് 40 ആണ്. ഒരു കുട്ടിക്ക് ദിവസത്തില്‍ ഇത്രയും കലോറിയുടെ ആവശ്യമില്ല. 
 
അമിതമായി ബിസ്‌കറ്റ് കഴിക്കുന്ന കുട്ടികളില്‍ കൊഴുപ്പ് കൂടുകയും അമിത വണ്ണം കാണപ്പെടുകയും ചെയ്യുന്നു. ബിസ്‌കറ്റുകളില്‍ പ്രിസര്‍വേറ്റിവുകളും നിറം പകരുന്നതിനുള്ള മൂലകങ്ങളും ചേര്‍ക്കുന്നുണ്ട്. ക്രീം ബിസ്‌കറ്റ് അമിതമായി കഴിക്കുന്ന കുട്ടികളില്‍ വിരശല്യം രൂക്ഷമാകും. ബിസ്‌കറ്റ് അമിതമായി കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റ് ഭക്ഷണ സാധനങ്ങളോട് വിരക്തി തോന്നും. ദിവസത്തില്‍ ഒന്നോ രണ്ടോ ബിസ്‌കറ്റ് മാത്രം കുട്ടികള്‍ക്ക് നല്‍കി ശീലിപ്പിക്കുന്നതാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലിലെ നീര് പോകാൻ എന്ത് ചെയ്യണം