Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലത്തിനു ചുവപ്പ് നിറം; വൈദ്യസഹായം തേടാന്‍ മടിക്കരുത്

നിങ്ങളുടെ മലത്തിന്റെ നിറം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്

മലത്തിനു ചുവപ്പ് നിറം; വൈദ്യസഹായം തേടാന്‍ മടിക്കരുത്

രേണുക വേണു

, തിങ്കള്‍, 22 ജൂലൈ 2024 (21:03 IST)
ദിവസവും കൃത്യസമയത്ത് മലവിസര്‍ജനം നടത്തുന്നതാണ് ആരോഗ്യകരമായ രീതി. നിങ്ങളുടെ ദഹന സംവിധാനം മികച്ചതാണെങ്കില്‍ മാത്രമേ അങ്ങനെ നടക്കൂ. ദഹന സംവിധാനത്തില്‍ പ്രശ്നങ്ങളോ വയറിനുള്ളില്‍ എന്തെങ്കിലും അസുഖങ്ങളോ ഉണ്ടെങ്കില്‍ നിങ്ങളുടെ മലവിസര്‍ജനം കഠിനമാകുകയും മലത്തിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുകയും ചെയ്യുന്നു. 
 
നാരുകള്‍ (ഫൈബര്‍) കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് ദഹന സംവിധാനം കൃത്യമാകാനും അനായാസം മല വിസര്‍ജനം നടത്താനും നല്ലത്. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മലവിസര്‍ജനം കഠിനമാകാനും ദഹന വ്യവസ്ഥ താളം തെറ്റാനും സാധ്യതയുണ്ട്. അതായത് വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണം വേണമെന്ന് അര്‍ത്ഥം. 
 
നിങ്ങളുടെ മലത്തിന്റെ നിറം ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ചുവപ്പ്, പച്ച, കറുപ്പ്, കളിമണ്ണ് നിറം എന്നിവയാണ് നിങ്ങളുടെ മലത്തിനെങ്കില്‍ വൈദ്യസഹായം തേടണം. നിങ്ങളുടെ മലത്തിന് സ്ഥിരമായി ചുവപ്പ് നിറമാണെങ്കില്‍ അതിനര്‍ത്ഥം മലത്തില്‍ രക്തത്തിന്റെ സാന്നിധ്യമുണ്ടെന്നാണ്. വന്‍കുടല്‍ അര്‍ബുദം പോലുള്ള അസുഖങ്ങളുടെ ലക്ഷണമായിരിക്കും ഇത്. 
 
കുടലില്‍ ബാക്ടീരിയ, വൈറസ്, അണുബാധ എന്നിവയുണ്ടെങ്കില്‍ നിങ്ങളുടെ മലത്തിന്റെ നിറം പച്ചയായിരിക്കും. ചീര പോലുള്ള ഇരുമ്പിന്റെ അംശമുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാലും മലത്തിന് പച്ചനിറം വരാം. സ്ഥിരമായി പച്ച നിറത്തിലാണ് മലമെങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്. 
 
കരള്‍, പിത്തസഞ്ചി അസുഖങ്ങള്‍ ഉള്ളവരുടെ മലത്തിന്റെ നിറം കളിമണ്ണിനോട് സദൃശ്യമായിരിക്കും. ആന്തരിക രക്തസ്രാവം, അള്‍സര്‍, വന്‍കുടലിലെ അര്‍ബുദം എന്നിവയുണ്ടെങ്കില്‍ മലത്തിന്റെ നിറം കടുംകറുപ്പ് നിറമായിരിക്കും. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലമാണ്, യോനീ ഭാഗത്ത് അണുബാധയ്ക്കു സാധ്യത; സ്ത്രീകള്‍ ശ്രദ്ധിക്കുക