Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മൂത്രത്തില്‍ രക്തം കാണുന്നുണ്ടോ? നിസാരമാക്കരുത്

രക്തം, ബാക്ടീരിയ, ക്യാന്‍സര്‍ കോശങ്ങള്‍ എന്നിവയുടെ സൂക്ഷ്മ തെളിവുകള്‍ക്കായി മൂത്രം പരിശോധിക്കുക

മൂത്രത്തില്‍ രക്തം കാണുന്നുണ്ടോ? നിസാരമാക്കരുത്

WEBDUNIA

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (10:29 IST)
മുപ്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക എന്നത്. ആരംഭത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ലെങ്കില്‍ ഗുരുതരമായ രോഗത്തിലേക്ക് ഇവ നിങ്ങളെ നയിച്ചേക്കാം. എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നം ഉണ്ടാകുന്നതെന്ന് ഡോക്ടറുമായി കണ്ട് വേണ്ട പ്രതിവിധി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
 
മൂത്രനാളിയിലെ അണുബാധ, വൃക്കയിലെ കല്ലുകള്‍, പെല്‍വിസിനുണ്ടാകുന്ന ആഘാതം, അല്ലെങ്കില്‍ യോനിയിലെ ചൊറിച്ചില്‍ അതുമല്ലെങ്കില്‍ ഉരച്ചിലുകള്‍ തുടങ്ങിയ അവസ്ഥകളാകാം ഇത്തരത്തില്‍ മൂത്രത്തില്‍ രക്തം പ്രത്യക്ഷപ്പെടാന്‍ കാരണം. മൂത്രാശയ അര്‍ബുദം അല്ലെങ്കില്‍ മറ്റ് മൂത്രനാളി മാരകമായ രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാം. ചിലപ്പോഴൊന്നും യാതൊരു ലക്ഷണങ്ങളും കണ്ടെന്ന് വരില്ല. ചിലരില്‍ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവ കൊണ്ടുവരാം. ആരോഗ്യവിദഗ്ധനുമായി നേരില്‍ കണ്ട് രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.
 
രക്തം, ബാക്ടീരിയ, ക്യാന്‍സര്‍ കോശങ്ങള്‍ എന്നിവയുടെ സൂക്ഷ്മ തെളിവുകള്‍ക്കായി മൂത്രം പരിശോധിക്കുക. ശേഷം ആവശ്യമായ ചികിത്സ സ്വീകരിക്കുക. മിക്ക കേസുകളിലും, നിങ്ങളുടെ മൂത്രത്തില്‍ രക്തവുമായി ബന്ധപ്പെട്ട ഗുരുതരമായ അവസ്ഥ ഇല്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ ചികിത്സ ആവശ്യമില്ല. മൂത്രത്തില്‍ രക്തം കാണപ്പെട്ടുവെന്ന് ഉറപ്പാണെങ്കില്‍ കഴിയുന്നതും വേഗം നിങ്ങളുടെ പ്രാഥമിക പരിചരണ ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ സന്തോഷിക്കാം!