കരുത്തിനൊപ്പം ആരോഗ്യവും; നിങ്ങൾക്ക് പരിചിതമായതും എന്നാൽ ശ്രദ്ധിക്കാതെ പോകുന്നതുമായ ചില കാര്യങ്ങൾ
ഒരു ദിവസത്തിൽ ശ്രദ്ധിക്കാനുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ
നമുക്ക് പരിചിതമായതും എന്നാൽ ശ്രദ്ധിക്കാതെ പോകുന്നതുമായ കാര്യങ്ങൾ ഒട്ടേറെയാണ്. എന്നാൽ ഒരു ദിവസത്തിൽ രാവിലെ എഴുന്നേറ്റ് കഴിഞ്ഞതും നാം ചെയ്യേണ്ടതായ കാര്യങ്ങൾക്കും കൃത്യമായ ചിട്ടകൾ ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെ ദിവസേന പാലിക്കേണ്ടതായ ചില കാര്യങ്ങളിതാ...
എഴുന്നേറ്റയുടൻ വ്യായാം ചെയ്യാൻ ശ്രമിക്കുക. രാത്രിയിൽ കിടക്കുന്നതുകൊണ്ടുതന്നെ രാവിലെ എഴുന്നേറ്റയുടൻ ഉള്ള വ്യായാമം അത് ശരീരത്തിന്റെ രക്തയോട്ടത്തിനും ദഹനത്തിനും നല്ലതാണ്. നടുവേദനയുള്ള വ്യക്തികൾക്ക് ഇങ്ങനെ ചെയ്യുന്നത് വേദന കുറയാൻ സഹായകരമാകും.
എല്ലാവർക്കും പല്ലു തേക്കുന്ന ശീലം ഉണ്ടാകും, പക്ഷേ അത് എങ്ങനെ ആയിരിക്കണമെന്ന് ആർക്കും അറിവില്ല. ശരിയല്ലാത്ത രീതിയിലുള്ള പല്ലുതേക്കൽ പല്ലിന് കേടുവരുത്തും. കുറഞ്ഞത് 2 മിനിറ്റെങ്കിലും പല്ല് തേക്കാൻ ചെലവഴിക്കുക.
3. ശുദ്ധമായ വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ വ്യായാമം ചെയ്യുന്ന സമയത്ത് സോഫ്‌റ്റ് ഡ്രിങ്ക്‌സോ എനർജി ഡ്രിങ്ക്‌സോ കഴിക്കുന്നത് നല്ലതല്ല. വർക്ക്ഔട്ട് ചെയ്യുമ്പോൾ ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രമിക്കുക, എന്നാൽ അത് അധികമാകരുത്. വർക്ക് ഔട്ട് ചെയ്‌ത് ഇത്തരത്തിലുള്ള വെള്ളം കുടിക്കുമ്പോൾ അത് ഫാറ്റ് വർദ്ധിപ്പിക്കാനിടയാക്കും.
4. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
ഒരു ദിവസത്തെ ആരോഗ്യകരമായ ഭക്ഷണമെന്നാൾ പ്രാതലാണ്. അത് ഒരു ദിവസത്തെ മുഴുവൻ ശക്തിയും തരാൻ സഹായിക്കും. പഴങ്ങളോ പഴങ്ങളുടെ ജ്യൂസോ ഉൾപ്പെടുത്തിയുള്ള പ്രാതൽ എന്നും ആരോഗ്യത്തിന് ഉത്തമമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മുട്ട, പാൽ തുടങ്ങിയവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം.