Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുട്ടികളുടെ ആരോഗ്യത്തിന് ചെറുപയർ മുളപ്പിച്ചത്!

കുട്ടികളുടെ ആരോഗ്യത്തിന് ചെറുപയർ മുളപ്പിച്ചത്!

കുട്ടികളുടെ ആരോഗ്യത്തിന് ചെറുപയർ മുളപ്പിച്ചത്!
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:48 IST)
കുട്ടികളുടെ കാര്യത്തിൽ അമിത ശ്രദ്ധപുലർത്തുന്നവരാണ് എല്ലാ മാതാപിതാക്കന്മാരും. അതുപോലെ തന്നെ അവരുടെ ഭക്ഷണകാര്യങ്ങളിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത്. ചെറുപ്രായത്തിൽ ഏതാണ് ശരീരത്തിന് നല്ല ഭക്ഷണം എന്നത് അവർക്ക് മനസ്സിലാകില്ല. അതുകൊണ്ടുതന്നെ അത് ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടത് അവരുടെ കടമയാണ്.
 
അതുകൊണ്ടുതന്നെയാണ് പയർ വർഗ്ഗങ്ങളൊക്കെ മാതാപിതാക്കൾ കുട്ടികളുടെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത്. പയർവർഗ്ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്. കുട്ടികളുടെ  ആരോഗ്യത്തിന് ഉത്തമമായതുകൊണ്ടുതന്നെയാണ് സ്‌കൂളുകളിലും ചെറുപയർ നൽകുന്നത്.
 
ചെറുപയർ എങ്ങനെ വേണ്ടമെങ്കിലും വേവിച്ച് കുട്ടികൾക്ക് നൽകാം. എന്നാൽ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാൺ` ഏറ്റവും ഉത്തമം. വേവിക്കാതെ കൊടുക്കുന്നതും നല്ലതാണെങ്കിലും പല കുട്ടികളും അത് കഴിക്കാൻ മടി കാണിക്കും എന്നതാണ് സത്യം. 
പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. പ്രോട്ടീന്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യം. 
 
പല കുട്ടികളിലും ആവശ്യത്തിനു തൂക്കമില്ലാത്തതു വലിയൊരു പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്. അതേസമയം, എല്ലുകളാണ് കുട്ടികളില്‍ ഉയരം വയ്ക്കുന്നതിന്റെ പ്രധാന ഘടകം എന്നു പറയാം. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നല്ലൊരു വഴിയാണ് ഇത്. എല്ലിനും പല്ലിനുമെല്ലാം അത്യുത്തമം.
 
വൈററമിന്‍ സി, ബി 6, എ, കെ, ഇ കാര്‍ബോഹൈഡ്രേറ്റുകൾ‍, അയേൺ‍, ഫോസ്‌ഫേറ്റ്, റൈബോഫ്‌ളേവിന്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, നിയാസിന്‍, സോഡിയം എന്നിവയെല്ലാം അടങ്ങിയ ഇത് കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിയ്ക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാവയ്ക്ക കഴിക്കുന്നവർ പ്രമേഹത്തെ ഭയക്കേണ്ടതില്ല !