മൾബറി ഒരു നിസ്സാരക്കാരനല്ല, അറിഞ്ഞിരിക്കൂ ഈ ഗുണങ്ങൾ!
മൾബറി ഒരു നിസ്സാരക്കാരനല്ല, അറിഞ്ഞിരിക്കൂ ഈ ഗുണങ്ങൾ!
പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയുന്ന കര്യമാണ്. നാരുകളും വൈററമിനുകളും ധാതുക്കളും വെള്ളവും എല്ലാം ധാരാളം അടങ്ങിയ പഴങ്ങൾ വയറിന്റെ ആരോഗ്യത്തിനാണ് ഏറ്റവും ഉത്തമവും. അതുപോലെ തന്നെ മൾബറി കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമം തന്നെയാണ്.
പഴുക്കുമ്പോൾ കറുത്ത നിറമുള്ള മുന്തിരി പോലെയുള്ള മൾബറി പട്ടുനൂല്‍പ്പുഴുക്കള്‍ക്കുള്ള ഭക്ഷണം എന്ന രീതിയാണ് പൊതുവേ അറിയപ്പെടുന്നത്. ചെറിയ പുളിയും മധുരവും ചേർന്നതാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്. 88 ശതമാനം വെള്ളമടങ്ങിയ പഴമാണിത്. ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രം. അതായതു കൊഴുപ്പു തീരെ കുറവാണ്.
ഇതിനൊക്കെ പുറമേ 9.8 ശതമാനം കാര്ബോഹൈഡ്രേറ്റ്, 1.4 ശതമാനം പ്രോട്ടീന്‍, 1.7 ശതമാനം ഫൈബർ, 0.4 ശതമാനം ഫാറ്റ് എന്നിവയാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇവ ഉണക്കിക്കഴിഞ്ഞാല്‍ 14 ശതമാനം ഫൈബർ, 70 ശതമാനം കാര്ബോഹൈഡ്രേറ്റ്, 3 ശതമാനം ഫാറ്റ് എന്നതാണ് കണക്ക്.
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതില്‍ ധാരാളം ഡയറ്റെറി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 ഡയബറ്റിസിന് പ്രതിവിധിയായി ഇത് കഴിക്കുന്നത് ഉത്തമമാണിത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ആരോഗ്യകരമായ ഒന്നാണിത്.