Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മൈലാഞ്ചി മൊഞ്ച് ആരോഗ്യത്തിലും!

മൈലാഞ്ചി മൊഞ്ച് ആരോഗ്യത്തിലും!

ചിപ്പി പീലിപ്പോസ്

, വെള്ളി, 1 നവം‌ബര്‍ 2019 (17:42 IST)
ഇന്ത്യയില്‍ പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണിത്. ചര്‍മ്മത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാനും തലമുടിയുടെ നരച്ച നിറം മാറ്റാനുമാണ് പൊതുവെ ആൾക്കാർ മൈലാഞ്ചി ഉപയോഗിക്കുന്നത്. ഒട്ടേറെ ആരോഗ്യ, ഔഷധഗുണങ്ങളുള്ള മൈലാഞ്ചിയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  
 
മൈലാഞ്ചിയുടെ ഇലയുടെ പേസ്റ്റും, ഇലയും, പൊടിയും ഏറെ ഉപയോഗങ്ങളുള്ളതാണ്. ശരീരത്തിന് തണുപ്പ് നല്കാന്‍ കഴിയുന്ന ഘടകങ്ങള്‍ മൈലാഞ്ചിയിലുണ്ട്. അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാന്‍ മൈലാഞ്ചി ഉപയോഗിക്കാം. മൈലാഞ്ചി ഇല അരച്ച് തിണര്‍ത്ത ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് കഴുകിക്കളയുക. ഇത് കുറച്ച് ദിവസം ആവർത്തിച്ചാൽ കുരുക്കൾ ഇല്ലാതെയാകും. 
 
മിക്കവാറും എല്ലാ വിധത്തിലുമുള്ള കേശസംബന്ധമായ പ്രശ്നങ്ങള്‍ക്കും മികച്ച പരിഹാരമാണ് മൈലാഞ്ചി. പൊടിയായോ, പേസ്റ്റായോ ഇത് ഉപയോഗിക്കാം. ആഴ്ചയില്‍ ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില്‍ തേച്ചാല്‍ താരനെ തുരത്തുകയും, മുടിക്ക് മൃദുത്വവും, തിളക്കവും ലഭിക്കുകയും ചെയ്യും. കേശസംരക്ഷണത്തിനു ഏറ്റവും ഗുണം ചെയ്യുന്നത് മൈലാഞ്ചി തന്നെ. 
 
അതോടൊപ്പം, ഫംഗസിനെയും, ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ് മൈലാഞ്ചി. ഒരു ചെറിയ സുഗന്ധവുമുള്ള മൈലാഞ്ചി മുടിവളര്‍ച്ചയ്ക്കും നല്ലതാണ്. മൈലാഞ്ചിയുടെ ഇല മാത്രമല്ല തൊലിയും ആരോഗ്യത്തിന് നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു നുള്ള് ഉപ്പ് മതി യൗവ്വനം നിലനിർത്താൻ, ഈ വിദ്യ അറിയാമോ ?