ദാമ്പത്യത്തില്‍ പല സ്‌ത്രീകള്‍ക്കും അന്യമായ ഒന്നാണ് രതിമൂര്‍ച്ഛ എന്ന സ്വര്‍ഗീയ അനുഭൂതി. അതിവേഗം കാര്യം സാധിച്ച ശേഷം പുരുഷന്മാര്‍ ഉറക്കത്തിലേക്ക് കടക്കുന്നതാണ് സ്‌ത്രീക്ക് ലൈംഗികതയില്‍ പൂര്‍ണ്ണത വരാത്തതിന് പ്രധാന കാരണമാകുന്നത്.
രതിമൂര്‍ച്ഛ മികച്ചതായാല്‍ മാത്രമെ സ്‌ത്രീകള്‍ക്ക് വീണ്ടും ലൈംഗിക ആവേശം ഉണ്ടാകുകയുള്ളൂ. ദിവസേന വ്യായാമങ്ങള്‍ ചെയ്യുന്നത് പുരുഷനെ കരുത്തനാക്കും. ഹൃദയമിടിപ്പ് കൂട്ടുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി കിടപ്പറയില്‍ പങ്കാളിയെ കൂടുതല്‍ നേരം ആനന്ദിപ്പിക്കുന്നതിനും ലൈംഗിക ക്ഷണത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
ലൈംഗിക ശക്തി കൂടുതല്‍ കരുത്തുള്ളതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നീന്തല്‍. ആഴ്‌ചയില്‍ മൂന്ന് ദിവസം നീന്തുന്ന 60 വയസുള്ള സ്‌ത്രീക്കും പുരുഷനും 20 വയസുള്ള ചെറുപ്പക്കാരെ പോലെ കിടപ്പറയില്‍ കരുത്ത് കാട്ടാന്‍ സാധിക്കുമെന്നാണ് ഹാര്‍വാഡിലെ പഠനങ്ങള്‍ പറയുന്നത്.
സ്‌ത്രീക്കും പുരുഷനും ഒരു പോലെ പ്രശ്‌നമായ ഒന്നാണ് കുടവയര്‍. അരയിലെ വണ്ണം നിയന്ത്രിക്കുന്നതിനൊപ്പം കുടവയര്‍ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. കൂടുതല്‍ വഴക്കത്തിനും വേഗതയ്‌ക്കും അരക്കെട്ടിലെ മസിലുകള്‍ സഹായിക്കുമെന്നതിനാല്‍ അവയ്‌ക്ക് ശക്തി കൂട്ടുന്നതിനായുള്ള വ്യായാമങ്ങള്‍ കൃത്യമായി ചെയ്യണം.
യോഗ ചെയ്യുന്നത് ശരീരത്തിന് കൂടുതല്‍ കരുത്തുണ്ടാക്കും. പെല്‍വിക് പേശികളുടെ ശക്തി കൂടാന്‍ യോഗ സഹായിക്കും. ഇത് മെച്ചപ്പെട്ട രതിമൂര്‍ച്ഛ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും.