സുന്ദരീ സുന്ദരന്മാരാകണോ? ഉലുവ ശീലമാക്കിക്കോളൂ...
ഉലുവ കഴിച്ചാല്‍ സൌന്ദര്യം വര്‍ദ്ധിക്കും
ശരീരത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ഉലുവ. ആഹാരത്തില്‍ മാത്രമല്ല മിക്ക വീട്ടുമരുന്നുകളിലും ഉലുവ ഉപയോഗിക്കാറുണ്ട്. പഴമക്കാരുടെ കാലം മുതലെ നമ്മള് തുടരുന്ന രീതിയാണിത്. വളരെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഉലുവ കര്‍ക്കിടകത്തിലെ സുഖചികിത്സകളില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.
സുഖചികിത്സയായ മരുന്നു കഞ്ഞി ഉണ്ടാക്കാന്‍ ഉലുവ ഉപയോഗിക്കാറുണ്ട്. പ്രോട്ടീന്‍, അയണ്‍, നാരുകള്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് ഉലുവ. ഇതില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമന്നനും പൊട്ടാസ്യവും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ഇതുവഴി പ്രമേഹ രോഗം ഇല്ലാതാക്കുകയും ചെയ്യാനുള്ള കഴിവും ഉലുവയ്ക്കുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഉലുവയ്ക്ക് സാധിക്കും.
മുലപ്പാലിന്റെ വർദ്ധനയ്ക്കായി സ്ത്രീകള്‍ ഉലുവ ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്. ആര്‍ത്തവ വേദന ഇല്ലാതാക്കാനും ഗ്യാസ്, നെഞ്ചിരിച്ചല് ദഹന സംബന്ധമായ പ്രശനങ്ങള്‍ക്കും ഉലുവ സഹായകമാണ്. മുഖ സൌന്ദര്യത്തിനും മുടികളുടെ ആരോഗ്യത്തിനും ഉലുവ നല്ലതാണ്. ഉലുവ കഷായം വെച്ച് കുടിച്ചാല്‍ ചുമയ്ക്ക് ശമനം ലഭിക്കും.