Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആര്‍ത്തവ സമയത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ രക്ഷപ്പെട്ടു !

ആര്‍ത്തവ സമയത്ത് ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ....

ആര്‍ത്തവ സമയത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ രക്ഷപ്പെട്ടു !
, തിങ്കള്‍, 3 ജൂലൈ 2017 (13:52 IST)
ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. തലച്ചോറു  മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനമാണ് ആർത്തവം. 28±7 ദിവസങ്ങളാണ് സാധാരണ ഗതിയിൽ ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം. 
 
സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നു. സാധാരണ മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയ  പലര്‍ക്കും താളം തെറ്റി വരാറുണ്ട്. ഇതിന്റെ കാരണങ്ങള്‍ ആര്‍ക്കും അറിയില്ല, ആരും അന്വോഷിക്കാറില്ല എന്നതാകും ശരി. എന്നാല്‍ ഇതിന് ഒരു പരിധിവരെ കാരണം ഭക്ഷണമാണ്. ആര്‍ത്തവ സമയത്ത് കഴിക്കാന്‍ പറ്റുന്ന 7 ഭക്ഷണ ഇനങ്ങള്‍ ഉണ്ട്. 
 
ധാരാളം വൈറ്റമിന്‍ ഡിയും കാല്‍സ്യവും അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുകയും ശരീരത്തിനും മനസ്സിനും ഒരുപോലെ സുഖം നല്‍കുകയും ചെയ്യുന്നു. പ്രകൃതിദത്തമായ ചേരുവകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് തണ്ണിമത്തന്‍. ഇത് ആര്‍ത്തവ കാലത്തുണ്ടാകുന്ന നീര്‍ക്കെട്ട്, ക്ഷീണം എന്നിവ അകറ്റാന്‍ തണ്ണിമത്തനുകള്‍ ഏറെ ഉപകരിക്കും. 
 
ശരീരത്തിനും മാനസികോല്ലാസത്തിനും അത്യന്താപേക്ഷിതമായ മഗ്നീഷ്യം ധാന്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പേശീമുറുക്കം ഉള്‍പ്പടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മഗ്നീഷ്യത്തിന് സാധിക്കും. റൊട്ടിയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി, ഇ എന്നിവ ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കുന്നു.

പേശീമുറുക്കവും മാനസിക സമ്മര്‍ദ്ദവും ലഘൂകരിക്കാന്‍ ചായ നല്ലതാണ്. ജിഞ്ചര്‍ ടീ ആണെങ്കില്‍ അത്യുത്തമം. വൈറ്റമിന്‍ ബി6, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ഏത്തപ്പഴം. ആര്‍ത്തവ കാലത്ത് നിര്‍ജലീകരണം, നിര്‍ക്കെട്ട് എന്നിവ ഉണ്ടാകുക സ്വാഭാവികമാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏത്തപ്പഴം സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്യങ്ങള്‍ നീട്ടിവയ്ക്കുന്ന പ്രവണതയുണ്ടല്ലേ ? ഓര്‍മ്മിച്ചോളൂ... അത് എട്ടിന്റെ പണി തരും !