മുഖസൗന്ദര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ചുണ്ടുകള്‍. ചുണ്ടുകളുടെ സംരക്ഷണത്തില്‍ എറ്റവും പ്രധാനം അവയുടെ മൃദുത്വവും നിറവുമാണ്. അതില്‍ ഏറ്റവും പ്രധാനം സ്‌ക്രബുകളാണ്. പലതരം സ്‌ക്രബുകളും വിപണിയില്‍ ലഭ്യമാണ് എന്നാല്‍ അവയെക്കാളൊക്കെ ഏറെ നല്ലതാണ് വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്നവ.
അതില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തേനും പഞ്ചസാരയും ഉപയോഗിച്ചുള്ള സ്‌ക്രബ്. കുറച്ച് തേനില്‍ അല്പം പഞ്ചസാര മിക്സ് ചെയ്ത് അത് ആഴ്ചയിലൊരിക്കല്‍ രാത്രി 10 മിനുട്ട് ചുണ്ടില്‍ മസാജ് ചെയ്തശേഷം കോട്ടണ്‍ തുണികൊണ്ട് തുടച്ചു മാറ്റുക. ഇങ്ങനെ ചെയ്യുന്നതുവഴി ചുണ്ടുകളുല്‍ ഈര്‍പ്പം നിലനില്‍ക്കുകയും അതുവഴി ചുണ്ടിന്റെ നിരം വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ പഞ്ചസാരയും സഹായിക്കുന്നു. മൃതകോശങ്ങളെ നീക്കം ചെയ്യുന്നതുവഴി ചുണ്ടിലെ മൃദുത്വം നിലനിര്‍ത്താനും സാധിക്കുന്നു.