ഈ പഴങ്ങള്‍ കഴിക്കാന്‍ തയ്യാറാണോ? എന്നാല്‍ നിങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാം !
നിങ്ങളിലേ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഈ അഞ്ച് പഴങ്ങള്‍ക്ക് സാധിക്കും !
സൌന്ദര്യം ഏതൊരാളുടെയും സ്വപനമാണ്. ഇതിനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമ്മള്‍. നല്ല രീതിയിലുള്ള ഭക്ഷണവും സമാധനപരമായ ജീവിതവും നമ്മളെ ആരോഗ്യമുള്ളവരാക്കുന്നു. വേനല്‍ക്കാലം ശരീരത്തെ മാത്രമല്ല, ചര്‍മത്തെയും മുടിയേയും തളര്‍ത്തും. വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത്. ആരും ആകര്‍ഷിക്കുന്ന സൌന്ദര്യം നിങ്ങള്‍ക്കും സ്വന്തമാക്കാം അതിനായി ഇതാ ഈ പഴങ്ങള്‍ ശീലമാക്കിയാല്‍ മതി.
ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും മൃതകോശങ്ങള്‍ അകറ്റാനും പറ്റിയ വഴിയാണ് ഓറഞ്ച്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഒരു മുട്ട മഞ്ഞ, രണ്ടു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.
മാങ്ങ വേനല്‍ക്കാലത്തു ധാരാളം ലഭിയ്ക്കും. ഇത് ചര്‍മത്തിനും മുടിയ്ക്കും ഈര്‍പ്പം നല്‍കാന്‍ നല്ലതാണ്. പഴുത്ത മാങ്ങ ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകിക്കളയാം. ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പൈനാപ്പിള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ജ്യൂസായും പഴമായും പലതരം ഡെസേർട്ടുകളിലും ഭക്ഷണ പാനീയങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് പൈനാപ്പിൾ. പൈനാപ്പിൾ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്.
നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണ് പഴത്തിലടങ്ങിയിരിക്കുന്ന പോഷാകാംശം. ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഇതിലുണ്ട്. ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്‌ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നല്‍കുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതല്‍ക്കേ പറഞ്ഞുവരുന്നു.
അതുപോലെ ഔഷധ ഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സും ഫൈബറും വൈറ്റമിനുമെല്ലാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം നിരവധി രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കുടാതെ ആപ്പിൾ ജ്യൂസ് കുടിച്ചാൽ അൽഷിമേഴ്സ് ഒഴിവാക്കാം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഓർമ്മക്കുറവു തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവുകുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷപെടാൻ ദിവസവും ഒരാപ്പിൾ വീതം കഴിച്ചാല്‍ മതി.